Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതിത്ര പുലിവാലാകുമെന്ന് വിചാരിച്ചില്ല; തെറ്റുതിരുത്തി സുരഭി

surabhi-brother

ഒടുവിൽ സുരഭി ആ തെറ്റ് തിരുത്തി. കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് സുരഭിക്ക് പുലിവാലായത്. ഒരു ക്ഷേത്രസന്നിധിയിൽ വച്ച് സുരഭിയും യുവാവും ചേർന്നുള്ള ഒരു ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിനു താഴെ ജഗദ് ബികെ എന്നും എഴുതിയിരുന്നു. ഇതോടെ ആരാധകർ ആരാണീ ജഗത് ബികെ എന്ന് ചർച്ചതുടങ്ങി. സുരഭി വീണ്ടും വിവാഹിതയായോ? അടുക്കുറിപ്പിൽ നൽകിയിരിക്കുന്ന ജഗത്ബികെ ആരാണ്? ഇത്തരം ചോദ്യങ്ങളുമായി വലിയ ചർച്ച തന്നെ സുരഭിയുടെ പോസ്റ്റിനെ ചുറ്റിപ്പറ്റി നടന്നു.

ഒടുവിൽ സഹികെട്ട് വിശദീകരണവുമായി സുരഭി തന്നെ രംഗത്തെത്തി. എനിക്കൊരു തെറ്റുപറ്റി, ഇതിത്ര പുലിവാലാകുമെന്ന് വിചാരിച്ചില്ല. തനിക്കൊപ്പമുളളത് തന്റെ ഒരേയൊരു സഹോദരൻ സുധീഷ് കുമാർ ആണെന്നും, അടിക്കുറിപ്പിൽ എഴുതിയിരിക്കുന്നത് ’ജഗതാംബികെ’ എന്നാണ് അല്ലാതെ ’ജഗത്ബികെ’ അല്ലെന്നുമായിരുന്നു താരത്തിന്റെ പോസ്റ്റ്. ഇതോടെ ആളുകളുടെ സംശയവും തീർന്നു.

സുരഭിയും വിപിൻ സുധാകറുമായുള്ള വിവാഹമോചനം അടുത്തിടെ കോഴിക്കോട് കുടുംബകോടതിയിൽ നടന്നിരുന്നു. പുതിയ ചിത്രം കണ്ടതോടെ സുരഭി വീണ്ടും വിവാഹിതയായോ എന്ന് ആളുകൾക്ക് സംശയം തോന്നിയത് ഇതുകൊണ്ടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.