Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സരിത ജയസൂര്യയ്ക്ക് സർപ്രൈസ് നൽകി അനു സിത്താര

saritha-jayasurya

നടൻ ജയസൂര്യയുടെ ഭാര്യ സരിത ഒരുക്കിയ ദേജാവു ഡിസൈനർ വസ്ത്രങ്ങളുടെ പ്രദർശനത്തിന് തൃശൂരിൽ തുടക്കമായിരുന്നു. ഗരുഡ ഹോട്ടലിൽ ആണ് പുത്തൻ ട്രെൻഡുകളും പാരമ്പര്യത്തനിമയും ചോരാത്ത വസ്ത്രങ്ങളുടെ മികച്ച ശേഖരം ഒരുക്കിയിരിക്കുന്നത്. 

ദേജാവു ഡിസൈനർ സ്റ്റുഡിയോയിൽ തയാറാക്കിയിരിക്കുന്ന സാരികളുടെ ശേഖരവും അതിശയിപ്പിക്കുന്നതതാണ്. സരിതയ്ക്കൊപ്പം ജയസൂര്യയും മക്കളായ അദ്വൈത്, വേദ, സരിതയുടെ സഹോദരി ശരണ്യ എന്നിവരും പ്രദർശന വേദിയിലുണ്ട്. ഇവർക്കിടയിലേക്ക് സർപ്രൈസ് വിസിറ്റുമായി അനുസിത്താരയും ഭർത്താവ് വിഷ്ണുവും എത്തിയിരുന്നു. ഒരുപാട് നേരം സരിതയ്ക്കൊപ്പം ചിലവഴിക്കുകയും വസ്ത്രങ്ങളെക്കുറിച്ച് ഒത്തിരി നല്ല വാക്കുകൾ പറയുകയും ചെയ്തു.

saritha-jayasurya-1

മുഴുവൻ സമയവും ഭാര്യയുടെ എക്സിബിഷനുകളിൽ എത്താറുള്ള ജയസൂര്യ താരസാന്നിധ്യത്തെക്കാളുപരി നല്ലൊരു ഭർത്താവിന്റെ സാന്നിധ്യമാണു ഭാര്യയ്ക്കു നൽകിയത്. ‘ഞാനിവിടെ സഹായി മാത്രമാണ്’ എന്നു തുറന്നു പറയാനും ജയസൂര്യ മടിച്ചില്ല. ഗരുഡ ഹോട്ടലിൽ 13 മുതൽ 15 വരെ നടത്തുന്ന എക്സിബിഷനിൽ ഡിസൈനർ സാരികൾ, സൽവാറുകൾ, കുർത്തകൾ, ഡിസൈൻ ചെയ്ത മെറ്റീരിയലുകൾ എന്നിവയെല്ലാമുണ്ടാകുമെന്നു സരിത പറഞ്ഞു.

saritha-jayasurya-3

ഒരു ഡിസൈൻ ഒരു വസ്ത്രത്തിനു മാത്രം എന്നതാണു സരിതയുടെ രീതി. റോ സിൽക്, കോട്ട, പ്യൂർസിൽക്, ജോർജ്ജറ്റ്സ് എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. ഡിസൈൻ ചെയ്ത മെറ്റീരിയലുകളും നൽകും. വിവാഹ വസ്ത്രങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനും ഡിസൈനറുമായി കൂടിക്കാഴ്ച നടത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഓണത്തിനു മാത്രമായി തയാറാക്കിയ വസ്ത്രവും ഇവിടെയുണ്ട്. 950 മുതൽ 12,000 വരെയാണ് ഇവിടെയുള്ള പ്രദർശന വസ്ത്രങ്ങളുടെ വില. 

saritha-jayasurya-5

സു സു സുധി വാത്മീകം സിനിമയിലെ വസ്ത്രാലങ്കാരം നിർവഹിച്ച് സിനിമാരംഗത്തും സരിത ചുവടുവച്ചിരുന്നു. അടുത്തിടെ ഇറങ്ങിയ പ്രേതം, ഫുക്രി എന്നീ സിനിമകളുടെ കോസ്റ്റ്യൂം ഡിസൈനർ സരിതയായിരുന്നു. ഫുക്രിയിലെ ഡിസൈൻ സാക്ഷാൽ മോഹൻലാലിന്റെ വരെ ശ്രദ്ധപിടിച്ചുപറ്റി. ജയസൂര്യ നായകനാകുന്ന രഞ്ജിത് ശങ്കർ ചിത്രം പുണ്യാളൻ 2വിന് വസ്ത്രാലങ്കാരം നിർവഹിക്കുന്നതും സരിത തന്നെ.