Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പപ്പുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചിങ്ങം ഒന്നിന്

Pappu

ഗോകുൽ സുരേഷിന്റെ പുതിയ ചിത്രമായ പപ്പുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചിങ്ങം ഒന്നിന് എത്തും. ജയലാൽ മേനോൻ നിർമിക്കുന്ന ചിത്രം തിരക്കഥ എഴുതിയിരിക്കുന്നത് ഉമേഷ് കൃഷ്ണൻ. പി ജയറാം കൈലാസാണ് സംവിധാനം നിർവഹിക്കുന്നത്.

‘പപ്പു’വിൽ പ്രശസ്ത നടൻ സിദ്ദിഖിന്റെ മകൻ ഷെഹിൻ സിദ്ധിക്കും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. ഹ്യൂമറും, പ്രണയവും പറയുന്ന ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രമായാണ് ഷെഹിൻ അഭിനയിക്കുന്നത്.