Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവിധായകൻ ബേസിൽ ജോസഫ് വിവാഹിതനായി; വിഡിയോ കാണാം

basil-weedding-photo

സംവിധായകൻ ബേസിൽ ജോസഫ് വിവാഹിതനായി. കോട്ടയം സ്വദേശി എലിസബത്ത് ആണ് വധു. ഓഗസ്റ്റ് 17ന് വ്യാഴാഴ്ച സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ വച്ചായിരുന്നു വിവാഹം. പ്രേക്ഷകരും സിനിമാതാരങ്ങളും ബേസിലിനും എലിസബത്തിനും വിവാഹാശംസകൾ നേർന്ന് രംഗത്തെത്തി. 

ബേസിൽ സംവിധാനം ചെയ്തു ഹിറ്റാക്കിയ ‘ഗോദ’ ചിത്രത്തിന്റെ തുടക്കത്തിൽ ഇങ്ങനെയൊരു കൂട്ടുകാരിയുടെ പേരുകൂടി എഴുതിച്ചേർത്തപ്പോൾ തന്നെ ബേസിലിനു കല്യാണക്കാലമായെന്നു പലരും പറഞ്ഞിരുന്നു. കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകൾ അങ്ങനെ മലയാള സിനിമാഗോദയിലെ വലിയൊരു സൗഹൃദ വലയത്തിനുടമയായ ബേസിലിന്റെ ജീവിത സഖിയായി. ഒട്ടും സിനിമ കാണാറേയില്ലാത്ത പള്ളി വികാരിയുടെ മകനാണു ബേസിൽ. പിതാവ് ഫാ. ജോസഫ് യാക്കോബായ സഭയിലെ വൈദികനും ബിദർക്കാട് സ്കൂളിൽ ഹെഡ്മാസ്റ്ററുമാണ്. അമ്മ തങ്കമ്മ പഴൂർ സ്കൂളിൽ അധ്യാപികയായിരുന്നു. 

പള്ളീലച്ചന്റെ മകൻ സിനിമയെടുക്കാനിറങ്ങിയാൽ നാട്ടുകാർ എന്തുകരുതും എന്നു വിചാരിച്ച വീട്ടുകാരുടെ മുന്നിലേക്കു വലിയ വിജയത്തോടെ ബേസിൽ സിനിമ സംവിധാനം ചെയ്തു കാണിച്ചപ്പോൾ പള്ളി പരിസരത്തു സ്വീകരണങ്ങളുടെ പൂരമായിരുന്നു. അതേപള്ളിപ്പരിസരം തന്നെ ബേസിലിന്റെ വിവാഹത്തിനും വേദിയായി. മമ്മൂട്ടി നായകനായി ഉണ്ണി ആർ തിരക്കഥ എഴുതുന്ന പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് ബേസിൽ.