Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണിയെ കണ്ടു, ജീവിതത്തിലെ സുവർണാവസരമെന്ന് മലയാളി ആരാധകർ; വിഡിയോ

sunny-kochi-video

എവിടെ ജീവിക്കുന്നു എന്നതിലല്ല ഈ നിമിഷം എങ്ങനെ ജീവിക്കുന്നുവെന്നതിലാണ് കാര്യമെന്ന് നടി സണ്ണി ലിയോണ്‍ . കൊച്ചിയിലെത്തിയ സണ്ണി ലിയോണ്‍ മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മനസ്സുതുറന്നത്. അഭിമുഖത്തിന്‍റെ പൂര്‍ണരൂപം നാളെ മനോരമ ന്യൂസ് പുലര്‍വേളയില്‍‍ കാണാം.

Sunny Leone | Manorama News

തിരക്കുകള്‍ക്കിടയിലാണ് സണ്ണി കൊച്ചിയിലേക്ക് പറന്നിറങ്ങിയത്. തിരക്കുപിടിച്ച ജീവിതം ഒപ്പം യു.എസ്സിന്‍റെയും കാനഡയുടെയും ഇന്ത്യയുടെയും പൗരത്വങ്ങള്‍ . ഭാവി എവിടെ ഭദ്രമാക്കാനാണ് ഇഷ്ടമെന്ന ചോദ്യത്തിനാണ് ഈ നിമിഷം ജീവിച്ചുതീര്‍ക്കാനാണ് തനിക്ക് ആഗ്രഹമെന്ന് സണ്ണി പറഞ്ഞത്.

sunny-kochi-video-2

അതേസമയം കൊച്ചിയിലെ ഫോണ്‍ ഫോര്‍ യു സ്റ്റോറിന്‍റെ ഉദ്ഘാടനത്തിനെത്തിയ സണ്ണിക്കായി ആയിക്കണക്കിന് ആരാധകരാണ് കാത്തുനിന്നത്.

sunny-kochi-video-3

സണ്ണിയെ കണ്ടത് ജീവിതത്തിലെ സുവർണാവസരമായിരുന്നെന്നായിരുന്നു ചിലരുടെ കമന്റ്. അടുത്തുനിന്നു കാണാൻ സാധിച്ചതിലാണ് ഏറ്റവും വലിയ സന്തോഷമെന്ന് മറ്റുചിലർ.

sunny-kochi-video-4

സണ്ണി ലിയോണുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം നാളെ രാവിലെ 7ന് പുലര്‍വേളയില്‍ കാണാം.