Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫസ്റ്റ്ലുക്ക് അല്ല, ഈ കിടുലുക്കിന് ഒന്നരലക്ഷം ലൈക്സ്

dulquer-new

സിനിമയിലെ ഒരു ഫസ്റ്റ്ലുക്ക് പോസ്റ്ററിനോ ചിത്രങ്ങൾക്കോ കിട്ടാത്ത സ്വീകാര്യതയാണ് ദുൽക്കറിന്റെ ഈ ചിത്രത്തിന് ലഭിച്ചത്. 24 മണിക്കൂറുകൾ തികയും മുമ്പേ ഒരു ലക്ഷം ലൈക്സ്. നിലവിൽ ഒന്നര ലക്ഷം ലൈക്സ് ആണ് ചിത്രത്തിന് ആകെ ലഭിച്ചിരിക്കുന്നത്.

ചിങ്ങം ഒന്നിന് മലയാളികൾക്ക് പുതുവത്സരാംശസകൾ നേർന്ന് ദുൽക്കർ സൽമാൻ പങ്കുവച്ച ചിത്രമാണ് സോഷ്യൽമീഡിയയില്‍ വൈറലായി മാറിയത്. തനി നാടൻ മലയാളിലുക്കിലുള്ള ചിത്രമാണ് ആരാധകർ ഒരുപോലെ ഏറ്റെടുത്തത്. ഫെയ്സ്ബുക്ക് പ്രൊഫൈൽ ആയും വാട്ട്സാപ്പ് ഡിപി ആയും ചിത്രം വ്യാപകമായി പ്രചരിച്ചു. 

മലയാള മനോരമ ഓണം വാർഷിക പതിപ്പിനായുള്ള പ്രത്യേക അഭിമുഖത്തിനായി ഹൈദരാബാദിൽവച്ചാണ് ഈ ചിത്രമെടുക്കുന്നത്. മലയാള മനോരമ ഫോട്ടോഗ്രാഫർ ആര്‍ എസ് ഗോപനാണ് ചിത്രം പകർത്തിയത്. മഹാനദി എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനായാണ് ദുൽക്കർ ഹൈദരാബാദ് എത്തിയിരുന്നത്.