Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂട്ടാനില്‍ നിന്ന് മോഹൻലാൽ

mohanlal-bhuttan

മോഹൻലാൽ അവധി ആഘോഷിക്കുകയാണ്. തിരക്കിട്ട ഷൂട്ടിങിന് ഇടവേള നല്‍കി ഒരാഴ്ച ഭൂട്ടാനിൽ അവധി ആഘോഷിക്കുകയാണ് അദ്ദേഹം.  വി.എ.ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന 'ഒടിയ'ന്റെ ചിത്രീകരണം വാരാണസിയില്‍ തുടങ്ങും മുന്‍പേ ഒരാഴ്ചത്തെ വിശ്രമത്തിനായാണ് മോഹൻലാൽ ഭൂട്ടാനിൽ എത്തിയത്.

mohanlal-bhutan

ഈ മാസം 27ന് അദ്ദേഹം ഒടിയന്റെ ചിത്രീകരണത്തിനായി വാരണാസിയിലേക്ക് പറക്കും. ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. മഞ്ജു വാരിയർ നായികയാകുന്ന ചിത്രത്തിൽ ബോളിവുഡ്, തമിഴ് താരങ്ങളുടെ നീണ്ടനിര അണിനിര്കകുന്നു.

mohanlal-bhutan-5

സാബു സിറിളാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. പുലിമുരുകന്റെ ഛായാഗ്രാഹകന്‍ ഷാജികുമാറാണ് ഒടിയനെയും ക്യാമറയിലാക്കുക. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. എം.ജയചന്ദ്രന്‍ സംഗീതം. 

mohanlal-bhutan-1
mohanlal-bhutan-4