Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നാബല്ലെ 2 കണ്ടിറങ്ങിയ യുവതിക്ക് പ്രേതബാധ!; വിഡിയോ

annabell

ഹോളിവുഡ് ഹൊറര്‍ ചിത്രം അന്നാബല്ലെ 2 കാണാന്‍ തിയേറ്ററിലെത്തിയ ബ്രസീലിയന്‍ യുവതിക്ക് പിശാചുബാധ. രാത്രി ഷോ കാണുന്നതിനിടെയാണ് ഇരുപതുകാരിയായ യുവതിയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ട് തുടങ്ങിയത്. വടക്കുകിഴക്കന്‍ ബ്രസീലിലെ ടെറെസിനയിലെ തിയേറ്ററിലിരുന്ന് പാതിരാത്രി സിനിമ കണ്ട 20-കാരിക്കാണ് പേടികൂടി പ്രശ്നമായത്.

Woman gets hysterical, screaming, punching herself after watching Annabelle

സിനിമാ ഹാളിന് പുറത്ത് യുവതി ഭ്രാന്തിയെപ്പോലെ കിടക്കുന്നതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.ഉറക്കെ നിലവിളിക്കുകയും ചുമയ്ക്കുകയും ചെയ്തുകൊണ്ട് ഇവര്‍ നിലത്തുകിടന്നിഴയുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉളളത്. സുഹൃത്തുക്കള്‍ എത്ര ശ്രമിച്ചിട്ടും ഇവരെ ശാന്തയാക്കാന്‍ കഴിഞ്ഞില്ല. സ്വന്തം ദേഹത്തിടിച്ചും പിച്ചിയും മാന്തിയും ഭ്രാന്ത് പ്രകടിപ്പിച്ച ഇവരെ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഒരു ഷോപ്പിങ് സെന്ററിലെ മാളിൽ പാതിരാത്രിയാണ്  അനാബല്ലെ‍: ക്രിയേഷന്‍ എന്ന സിനിമ കാണാനെത്തിയത്. സിനിമ കണ്ടുകൊണ്ടിരിക്കെ, പേടികൂടിയ ഇവര്‍ വിറയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് പുറത്തിറങ്ങിയിട്ടും നിയന്ത്രിക്കാനായില്ല. എമര്‍ജന്‍സി സര്‍വീസുകാര്‍ രംഗത്തെത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്.