Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോരാട്ടം ഛായാഗ്രാഹകൻ ഇനി രക്ഷിത് ഷെട്ടി ചിത്രത്തിൽ

poratam-cameraman

മലയാളസിനിമ എന്നും  പ്രതിഭാധനരുടെ ഈറ്റില്ലമാണ്. സാങ്കേതികത കൊണ്ടും ഉള്ളടക്കം കൊണ്ടും മലയാളസിനിമ ഇന്ന്  വിപ്ലവപാതയിലാണ്. ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ തയ്യാറാക്കപ്പെട്ട, പോരാട്ടം എന്ന സിനിമയും സിനിമയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചർച്ചാ വിഷയമായി കൊണ്ടിരിക്കുമ്പോൾ ആ സിനിമയുടെ ക്യാമറ കണ്ണുകൾ ഇനി കന്നഡയിലേക്ക്.

Porattam Trailer

സിനിമയുടെ ക്യാമറമാൻ ശ്രീരാജ് രവീന്ദ്രൻ ആണ് കന്നഡയിലേക്കുള്ള തന്റെ അരങ്ങേറ്റം കുറിക്കുന്നത്. കന്നഡയിലെ നവതരംഗസിനിമകളിലൂടെ പ്രശസ്തനായ രക്ഷിത് ഷെട്ടി നിർമിക്കുന്ന സിനിമ, സംവിധാനം ചെയ്യുന്നത് അനുരാഗ് കശ്യപ് അടക്കമുള്ളവർ മികച്ച അഭിപ്രായം പറഞ്ഞ 0-41* ന്റെ സംവിധായകൻ സെന്നാ ഹെഗ്ഡെ ആണ്. ‍‍

മൈൻഡ് സ്ക്രീൻ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പഠനം പൂർത്തിയാക്കിയ ശ്രീരാജ് പോരാട്ടം, ഇ ഫോർ നിർമിക്കുന്ന ചെയ്യുന്ന ലില്ലി എന്നീ സിനിമകളിലൂടെ തന്റെ സാന്നിധ്യം ഇവിടെയും ഉറപ്പിക്കുന്നു.

ഒരുപാട് പരസ്യചിത്രങ്ങൾ ഛായാഗ്രഹണം ചെയ്ത ശ്രീരാജ് രവീന്ദ്രൻ സിനിമാലോകത്തിന് കേരളത്തിന്റെ ഒരു മുതൽ കൂട്ടാകുമെന്നു നിസ്സംശയം പറയാം. പ്ലാൻ ബി ഇൻഫൊടെയ്ൻമെന്റ്സ് എന്ന ഇവരുടെ സ്വന്തം കമ്പനിയുടെ നിരവധി പുതിയ പ്രോജക്റ്റുകളും വരാനുണ്ട്. ഇതിനോടകം പത്ത് ലക്ഷം കാഴ്ചക്കാരാണ് ഫെയ്സ്‌ബുക്കിൽ പോരാട്ടം ട്രെയിലർ കണ്ടത്.