Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊണ്ടിമുതലും ദൃക്സാക്ഷിയും; കിടിലൻ രംഗങ്ങൾ കാണാം

thondimuthal

തിയറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ദിലീഷ് പോത്തൻ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും ട്രെയിലർ വിഡിയോ പുറത്തിറങ്ങി. സിനിമയിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ പുറത്തിറക്കിയത് ദിലീഷ് തന്നെയാണ്. 

മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റിന് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിച്ച ചിത്രം കൂടിയാണിത്. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിലെ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത്. പുതുമുഖം നിമിഷയാണ് നായിക.നി കൊ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമിച്ചത്. സംഗീതം ബിജിബാൽ. പത്രപ്രവർത്തകനായ സജീവ് പാഴൂർ കഥയും തിരക്കഥയും സംഭാഷണവും.