Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ‘യുവതി’ ഒരു മലയാളം വില്ലനാണ്

riyaz-khan

റിയാസ് ഖാൻ എന്ന നടനെ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുക, മസിലു പെരുപ്പിച്ച് നായകന് തലവേദന സൃഷ്ടിക്കുന്ന വില്ലൻ കഥാപാത്രമാണ്. അടുത്ത ദിവസം താരത്തിന്റെ ഫെയ്‌സ്ബുക്കിലൂടെ ഷെയർ ചെയ്ത ചിത്രം കണ്ടു ആരാധകർ ഞെട്ടി. പച്ച സാരിയുടുത്ത് കഴുത്തിലും കാതിലും രുദ്രാക്ഷമണിഞ്ഞ സ്വർണ്ണ തലമുടിയുള്ള അതിസുന്ദരി.

ഇതേതാ സുന്ദരി എന്ന് സംശയിച്ചു നിന്നവർ ഫോട്ടോയിലെ ക്യാപ്‌ഷൻ കണ്ടപ്പോഴാണ് സംഗതി പിടികിട്ടിയത്. ന്യൂ ലുക്കിലുള്ള റിയാസ് ഖാൻ. ഈ മേക്കോവർ കണ്ടാൽ അത് റിയാസ് ഖാനാണെന്ന് തിരിച്ചറിയുക പ്രയാസം. ’വിളയാട്ട് ആരംഭം’ എന്ന തമിഴ് ചിത്രത്തിനുവേണ്ടിയാണ് റിയാസ് ഖാന്റെ കിടിലൻ മേക്കോവർ. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.