Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മന്ദാകിനി’; അഞ്ച് യുവതാരങ്ങൾ പിടിയിൽ !

mandhakini-movie

തിരുവോണനാളിൽ സമൂഹമാധ്യമങ്ങളിലെത്തിയ ഒരുവാർത്ത കണ്ട് മലയാളസിനിമാലോകം ഞെട്ടി. ‘മന്ദാകിനി’; അഞ്ച് യുവതാരങ്ങൾ പിടിയിൽ, പിടിയിലായവരിൽ യുവ സംവിധായകനും, അന്വേഷണം മറ്റ് പ്രമുഖരിലേക്കും. കൂടുതൽ പേർ കുടുങ്ങിയേക്കും.

ഒറ്റ നോട്ടിൽ ഒരു പത്രകുറിപ്പാണെന്ന് തോന്നുമെങ്കിലും ‘മന്ദാകിനി’ എന്ന ‘വാർത്താകുറിപ്പ്’ സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്റാണ്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജെനിത് കാച്ചിപ്പള്ളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മന്ദാകിനി.

ഇതുപോലൊരു ടൈറ്റിൽ അനൗൺസ്മെന്റ് ചിലപ്പോൾ ആദ്യമാകും. വാർത്തയും സിനിമയും ഏതായാലും സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ചയ്ക്ക് ഇടയാക്കി. 

സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ്, അൽത്താഫ്, ഷിയാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിഹാസ, സ്‌റ്റൈൽ എന്നീ സിനിമകൾക്ക് ശേഷം ആർക് മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിർമിക്കുന്നത്.