Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ പൃഥ്വിയുടെ അലംകൃത

alankritha-prithviraj

പൃഥിരാജ്-സുപ്രിയ ദമ്പതികളുടെ മകള്‍ അലംകൃതയുടെ മൂന്നാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. പൃഥ്വി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ‘ഹാപ്പി ബര്‍ത്ത് ഡേ സണ്‍ ഷൈന്‍! നീ വളരുന്നത് കാണുന്നതാണ് ഡാഡയുടെയും മമ്മയുടെയും വലിയ സന്തോഷം–പൃഥ്വി പറഞ്ഞു. 

ചതയമാണ് അലംകൃതയുടെ നക്ഷത്രം. അലംകൃത എന്ന പേര് സുപ്രിയയാണ് പറയുന്നത്. അലംകൃത എന്നാല്‍ അലങ്കരിക്കപ്പെട്ടവള്‍ എന്നാണര്‍ഥം. സെന്‍സ് എന്നൊരു അര്‍ഥം കൂടിയുണ്ട്.

പൃഥ്വിയുടെയും സുപ്രിയയുടെയും ജീവിതം മുഴുവന്‍ അലംകൃതയെ കേന്ദ്രീകരിച്ചാണ്. പൃഥിയുടെ ആഗ്രഹം പോലെയൊരു മകള്‍. അലംകൃതയ്ക്ക് രാജുവിന്‍റെ ദേഷ്യമുണ്ടെന്ന് സുപ്രിയ പറയുന്നു. ഒരു സാധാരണബാല്യത്തിലൂടെ അലംകൃതയും കടന്നുപോകണമെന്നാണ് പൃഥ്വിയുടെ ആഗ്രഹം. അവള്‍ക്ക് കിട്ടുന്ന ഈ സൗകര്യങ്ങളെല്ലാം ലോകത്ത് വളരെ കുറച്ചുപേര്‍ക്ക് മാത്രം കിട്ടുന്നതാണ് എന്ന ധാരണ അവള്‍ക്കുണ്ടാകണമെന്നും പൃഥ്വി പറയുന്നു. 

2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജ്‌- സുപ്രിയ വിവാഹം. പ്രശസ്ത നടന്‍ സുകുമാരന്റെ മകനായ പൃഥ്വി 2002ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നന്ദനത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. മാധ്യമപ്രവര്‍ത്തകയാണ് സുപ്രിയ.