Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ ഏറ്റവും വലിയ ഷൂട്ടിങ് ഫ്ളോര്‍ പ്രവർത്തനം ആരംഭിക്കുന്നു

studio

കേരളത്തിലെ ഏറ്റവും വലിയ ഫിലിം ഷൂട്ടിങ് ഫ്ലോര്‍ ആയ വിവിഎം സ്റ്റുഡിയോസ് പ്രവർത്തനം ആരംഭിക്കുന്നു. ലോകോത്തരനിലവാരത്തിൽ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടി തയ്യാറാക്കിയിരിക്കുന്ന സ്റ്റുഡിയോ കളമശേരിയിലാണ് നിർമിച്ചിരിക്കുന്നത്. ഉദ്ഘാടനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കും.

ചടങ്ങിൽ സംവിധായകരായ ശ്രീ.ജോഷി, ബി ഉണ്ണികൃഷ്ണന്‍, ര‍ഞ്ജിത്ത്, സിദ്ധിക്ക്, തിരക്കഥാകൃത്തുക്കളായ ജോണ്‍പോള്‍, എകെ സാജന്‍ കൂടാതെ സിനിമാ-സാസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

studio-67

വിശാലമായ ഷൂട്ടിംഗ് ഫ്ളോറുകളും നിരവധി സ്റ്റുഡിയോകള്‍, ഇഷ്ടാനുസരണം ഉപയോഗിക്കാവുന്ന തരത്തിലുള്ള ക്രോമ കീ സംവിധാനവുമായാണ്  വി.വി.എം സ്റ്റുഡിയോസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. 14,000 സ്‌ക്വയര്‍ ഫീറ്റിലധികം വരുന്ന സ്റ്റുഡിയോയ്ക്ക് മൂന്ന് നില കെട്ടിടത്തേക്കാള്‍ ഉയരമുണ്ട്. വലിയ ജിബ് ഉപയോഗിച്ച് ഷൂട്ട് ചെയ്യാനും വലിയ സെറ്റ് ഇടാനുമായുള്ള വലിപ്പമേറിയ മുറികളും സ്റ്റുഡിയോയുടെ പ്രത്യേകതയാണ്.  

studioi

പെരിയാര്‍ നദിക്കരയിലെ രണ്ടേക്കര്‍ സ്ഥലത്താണ് സ്റ്റുഡിയോ ഒരുങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഷൂട്ടിംഗിന് നദീതീരവും ഉപയോഗപ്പെടുത്താവുന്നതാണ്. സിനിമാക്കാർക്കും ഇതുമൂലം ഏറ്റവും പ്രയോജനപ്പെടുക.

studio-60