Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കർ–അന്‍വർ റഷീദ് ചിത്രം; ആന്റോ ജോസഫ് പറയുന്നു

anto-dulquer

ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന് ശേഷം ദുൽക്കറിനെ നായകനാക്കി അന്‍വർ റഷീദ് ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട് വന്നിരുന്നു. ദുൽക്കർ പൊലീസ് വേഷത്തിലെത്തുന്ന ഈ ചിത്രം നിർമിക്കുന്നത് ആന്റോ ജോസഫ് എന്നായിരുന്നു വാർത്ത. എന്നാൽ അങ്ങനെയൊരു വാർത്ത തെറ്റാണെന്ന് ആന്റോ ജോസഫ് വ്യക്തമാക്കി. 

ദുൽക്കർ –അൻവർ റഷീദ് ചിത്രം ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ അത് നിർമിക്കുന്നത് താന്‍ അല്ലെന്നും ആന്റോ ജോസഫ് പറഞ്ഞു. ഈ കൂട്ടുകെട്ട് വീണ്ടുമൊരിക്കുന്നതിൽ വളരെയേറെ പ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം പറയുന്നു.

‘ദുൽക്കറിനെ നായകനാക്കി ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനി ഒരു ചിത്രം അണിയറയിൽ തയ്യാറാകുന്നുണ്ട്. ദുൽക്കർ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് ഹനീഫ് അദേനി തന്നെയാകും. മറ്റൊരു ഉറപ്പ് കൂടി തരാം. ഇതൊരു മരണമാസ് ചിത്രമാകും.  2018 അവസാനത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങും.– ആന്റോ ജോസഫ് മനോരമ ഓൺലൈനോട് പറഞ്ഞു.