Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്വേഷണം നീളുകയാണല്ലോ എന്ന് ഹൈക്കോടതി

Dilip-and-Nadirsha

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നീളുകയാണോ എന്ന ചോദ്യവുമായി ഹൈക്കോടതി. നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ആയിരുന്നു കോടതി അഭിപ്രായം വ്യക്തമാക്കിയത്.

സിനിമാക്കഥ പോലെ നീളുകയാണോയെന്നും പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണോയെന്നും ഹൈക്കോടതി ചോദിച്ചു. വാർത്തയുണ്ടാക്കാൻ വേണ്ടി കൂടുതൽ അന്വേഷണം വേണ്ടെന്നും ആരെയങ്കിലും തൃപ്തിപ്പെടുത്താനോ ഇതെന്നും കോടതി ചോദിക്കുന്നു.

നാദിർഷയെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്തിനെന്നും കോടതി ചോദിച്ചു. അതേസമയം നാദിർഷയോട് ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. തൽക്കാലം കൂടുതൽ നടപടികൾ പാടില്ലെന്നും നിർദേശിച്ചു.