Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് ജാമ്യാപേക്ഷ നൽകി

നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജാമ്യാപേക്ഷ നൽകി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്.

ഗൂഢാലോചനയെന്ന ആരോപണം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും നടിയുടെ നഗ്നചിത്രമെടുക്കാൻ  പറഞ്ഞെന്ന് മാത്രമാണ് തനിക്കെതിരെയുള്ള കേസ് എന്നും ജാമ്യഹർജിയിൽ പറയുന്നു. സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ.

ഇതേ കേസിൽ നാദിര്‍ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി 18 ലേയ്ക്ക് മാറ്റിവെച്ചിരുന്നു. ഇതിനിടെ നാദിര്‍ഷായോട് വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.