Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുവും ദിലീപും നേർക്കുനേർ

manju-dileep

താരപോരാട്ടങ്ങൾ മലയാളത്തിൽ ഉണ്ടാകാറുണ്ട്. ഈ കഴിഞ്ഞ ഓണക്കാലത്ത് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ ഏകദേശം ഒരേസമയം തിയറ്ററുകളിലെത്തിയിരുന്നു. ഇപ്പോഴിതാ ദിലീപിന്റെയും മഞ്ജുവിന്റെയും ചിത്രങ്ങൾ ഒരുമിച്ച് റിലീസിനെത്തുകയാണ്.

ഇരുവരുടെയും വിവാഹശേഷമോ പിരിഞ്ഞ ശേഷമോ രണ്ടുപേരും തുല്യപ്രാധാന്യത്തിലെത്തുന്ന രണ്ട് ചിത്രങ്ങൾ ഒരുമിച്ച് റിലീസിനെത്തിയിട്ടില്ല. രണ്ടു ചിത്രങ്ങളുടെയും വിധി അറിയാൻ പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ പ്രവീണ്‍ സി ജോസഫ് സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാതയും ദിലീപിനെ നായകനാക്കി നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം രാമലീലയുമാണ് ഒരുമിച്ച് തിയറ്ററുകളിലെത്തുന്നത്. 

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് റിലീസ് വൈകിയ ചിത്രമാണ് രാമലീല. എന്നാൽ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവർത്തകർ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. സെപ്റ്റംബർ 28നാണ് ചിത്രം തിയറ്ററുകളിലെത്തുക.

പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിർമിക്കുന്ന ചിത്രത്തിൽ രാഷ്ട്രീയപ്രവർത്തകനായാണ് ദിലീപ് എത്തുന്നത്. പ്രയാഗമാർട്ടിൻ ആണ് നായിക.

Ramaleela Official teaser | Dileep | Arun Gopi | Mulakuppadam Films

സെൻസറിങ് പൂർത്തിയാകേണ്ട ഉദാഹരണം സുജാതയുടെ റിലീസ് തിയതിയും ഇതേദിവസം തന്നെയാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. വേറെ തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ ചിത്രം സെപ്റ്റംബർ 28ന് റിലീസ് ചെയ്യും.

കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജും നെടുമുടി വേണുവുമാണ് മറ്റു പ്രധാന താരങ്ങള്‍. സിനിമയില്‍ കലക്ടറുടെ വേഷത്തില്‍ മമ്ത മോഹന്‍ദാസുമെത്തുന്നു

ചിത്രത്തിന്റെ തിരക്കഥ നവീന്‍ഭാസ്‌കറും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ്. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് നിർമാണം.