Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാദിർഷ ചോദ്യംചെയ്യലിന് ഹാജരായി

nadirsha-dileep

നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിനായി നാദിർഷ പൊലീസിനു മുന്നിൽ ഹാജരായി. ആലുവ പൊലീസ് ക്ലബിലാണ് ഹാജരായത്. നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു നിർദ്ദേശം നൽകിയിരുന്നു. ഇത് അനുസരിച്ചാണ് നാദിർഷ എത്തിയത്. 

അതേസമയം കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പൾസർ സുനി നാദിർഷയ്ക്കെതിരെ നിലപാട് കടുപ്പിക്കുകയാണ്. ദിലീപിനു വേണ്ടി ക്വട്ടേഷൻ തുക കൈമാറിയത് നാദിർഷയാണെന്ന് പൾസർ സുനി മൊഴി നൽകിയിരുന്നു.