Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീനാക്ഷിയും ഒരു പെൺകുട്ടിയാണ്, ഞാൻ ഇവൾക്കൊപ്പം: കൂട്ടിക്കൽ ജയചന്ദ്രൻ

meenakshi-dileep

ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'അവള്‍ക്കൊപ്പം 'എന്ന ക്യാംപയിന്‍ പൊതു സമൂഹത്തോട് ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വിമൻ ഇന്‍ കലക്ടീവ് രംഗത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ കാണാൻ പ്രമുഖ താരങ്ങൾ എത്തിയപ്പോൾ മുതലാണ്  'അവള്‍ക്കൊപ്പം' എന്ന ടാഗോടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാൻ തുടങ്ങിയത്.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത പ്രതിഷേധവുമായി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ. ദിലീപിന്റെ മകൾ മീനാക്ഷിയുടെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. 

 'ഇത് മീനാക്ഷിദിലീപ്... ഇതും ഒരു പെണ്ണാണ്. ഞാനിവൾക്കൊപ്പം' എന്ന് കുറിപ്പോടെ തന്റെ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ ദിലീപ് അറസ്റ്റിലായ സമയത്തും അദ്ദേഹത്തെ പിന്തുണച്ച് ജയചന്ദ്രൻ രംഗത്തെത്തിയിരുന്നു.