Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പറവ പൊളിയാണ്: പറവയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി പാർവ്വതി

parava-movie-review

രസകരമായ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സൗബിൻ ഷാഹിർ ആദ്യമായി സംവിധായകനായ ചിത്രമാണ് പറവ. പ്രാവു പറത്തല്‍ ഹരമായ കുറേ ആളുകളിലൂടെയുളള സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. സിനിമ പ്രവർത്തകർ പോലും പറവയെ വാനോളം പുകഴ്ത്തുന്നു. പറവയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പാണ് അഭിനേത്രി പാർവ്വതി സോഷ്യൽ മീഡിയയിൽ കുറിച്ചത്. സിനിമയിലെ കഥാപാത്രങ്ങളും മനസിൽ നിന്ന് പോകുന്നില്ലെന്നാണ് പാർവ്വതി പറയുന്നത്. 'ഈ പറവ പൊളിയാണ്. പിള്ളേരെല്ലാം കൂടി ചുമ്മാ പൊളിച്ചടുക്കിയിട്ടുണ്ട്.' എന്നാണ് ചിത്രത്തെ കുറിച്ച് അവർ പറയുന്നത്. ചിത്രത്തിന്റെ കാമറാമാനേയും എഡിറ്ററേയും കലാസംവിധായകനേയും സൗണ്ട് എഞ്ചീനിയറേയും പാര്‍വ്വതി പ്രത്യേകം അഭിനന്ദിക്കുന്നുണ്ട്.

കുറിപ്പ് വായിക്കാം

പറവ കണ്ടു. ഇന്നലെ രാത്രി തന്നെ fb യിൽ ഒരു കമൻറുമിട്ടു. നേരം വെളുത്തിട്ടും ഉച്ചയാകാറായിട്ടും ഇച്ചാപ്പിയും(Amal Shah) ഹസീബും (Govinel Pai) മനസ്സിൽ നിന്ന് മായുന്നില്ല. ഇച്ചാപ്പിയും ഉമ്മയും, ഇച്ചാപ്പിയുടെ ഒമ്പതാം ക്ലാസ്സിലെ ടീച്ചറും, സുറുമിയും സുറുമിയുടെ ഇടവും വലവും കാവൽ നിൽക്കുന്ന കൂട്ടുകാരികളും, ,Six four മട്ടാഞ്ചേരി ടീമും. ഇവരോടൊപ്പം സമയം ചിലവഴിച്ച് മതിയായില്ല. 2 മണിക്കൂർ 27 മിനിറ്റിൽ അവരുടെ ലോകത്തേക്കുള്ള ജാലകം സൗബിൻ അടച്ച് കളഞ്ഞു. മതി കണ്ടത് എന്ന് പറഞ്ഞത് പോലെ! കണ്ട് മതിയായില്ല. ഇനിയും ജീവിക്കണം അവരുടെ ലോകത്തിൽ.

സൗബിൻ.. "ഈ പറവ പൊളിയാണ്". പിള്ളേരെല്ലാം കൂടെ ചുമ്മാ പൊളിച്ചടുക്കിയിട്ടുണ്ട്. ലിറ്റിൽ സ്വയമ്പേ നീ ലിറ്റിൽ അല്ല ബിഗ് സ്വയമ്പാണ്. സിനിമയിൽ Sync Sound മാത്രമേ ചെയ്യാവു എന്ന് ഈ സിനിമ കണ്ടപ്പോ ഒന്നും കൂടെ ബോദ്ധ്യപ്പെട്ടു.എസിറ്റിംഗും ( പ്രവീൺ പ്രഭാകർ) ആർട്ടും സൗണ്ടും എന്ന് വേണ്ട എല്ലാം കലക്കി.DQ.. Shane Nigam, Siddique Shine Tom Chacko ,Sreenath Bhas,i Srinda ,Harisree Ashokan ,Indrans, Jaffar Idukki തുടങ്ങി അവസാനം പട്ടികുട്ടിയെ കെട്ടിപ്പിടിച്ചുമ്മ കൊടുത്ത ആ അമ്മ വരെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. Thank you Soubin. Thank you Anvar Rasheed.

Brilliant movie IMDB Rating 8.9/10.