Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറവ ഒഡിഷനില്‍ പങ്കെടുത്തിരുന്നു; അനു സിത്താര

parava-anu

സൗബിൻ ഷാഹിർ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ചിത്രം പറവ സൂപ്പർഹിറ്റായി മുന്നേറുകയാണ്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുതുമുഖങ്ങൾ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ദുൽക്കർ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് നടി അനു സിത്താര രംഗത്ത്. സിനിമ ഒരുപാട് ഇഷ്ടപ്പെട്ട അനുവിന് ഒരുകാര്യത്തിൽ സങ്കടമുണ്ട്. ഈ ചിത്രത്തിന്റെ ഭാഗമാകാൻ കഴിയാഞ്ഞതിൽ..

അനു സിത്താരയുടെ കുറിപ്പ് വായിക്കാം–

പറവ ഒറ്റവാക്കിൽ ഗംഭീരം ... എല്ലാവരും തകർത്തു ... ഡിക്യു .. "പൊളി പറവയാണ് നീ അവളുടെ കണ്ണ് കണ്ടോ.. ഇവള് മുത്താണ് ...

ഒരു വർഷം മുൻപ് ഞാനും പറവ ഓഡിഷൻ പങ്കെടുത്തിരുന്നു.. പക്ഷെ കിട്ടിയില്ല .. ഈ സിനിമയുടെ ഭാഗമാകാൻ കഴിയാത്തതിൽ ദുഃഖമുണ്ട് .. എന്നാലുമെന്റെ സൗബിൻ ചേട്ടന്റെ സിനിമയും അതിലഭിനയിച്ച എല്ലാവരും, പുറകിൽ പ്രവർത്തിച്ചവരും തകർത്തു....