Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമലീല പൃഥ്വിക്ക് വേണ്ടി എഴുതിയതല്ല; അരുണ്‍ ഗോപി

prithviraj-arun

ദിലീപ് നായകനായി എത്തിയ രാമലീല തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുകയാണ്. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് സച്ചിയാണ്. എന്നാൽ ഈ ചിത്രം പൃഥ്വിരാജിനെ നായകനാക്കിയാണ് നേരത്തെ ചെയ്യാനിരുന്നതെന്ന് ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഈ വാർത്തയ്ക്ക് പിന്നിലെ യാഥാർത്ഥ്യം വ്യക്തമാക്കി അരുൺ ഗോപി രംഗത്തെത്തി. മനോരമ ഓൺൈലൻ ഐ മി മൈസെൽഫിൽ ആയിരുന്നു അരുണിന്റെ വെളിപ്പെടുത്തൽ–

Ramaleela Director Arun Gopi | Exclusive Interview | I Me Myself

‘രാമലീല ദിലീപേട്ടന് വേണ്ടി മാത്രമുണ്ടാക്കിയ കഥയാണ്. എന്നാൽ 2012ൽ സച്ചിയേട്ടനുമായി സിനിമ ചെയ്യാമെന്ന് ആലോച്ചിരുന്ന ഘട്ടത്തിൽ മറ്റൊരു കഥ ഉണ്ടായിരുന്നു. അതൊരു സിനിമാനടന്റെ കഥയായിരുന്നു. ആ കഥ പൃഥ്വിരാജിനോട് പറഞ്ഞിരുന്നു. ഞാനും സച്ചിയേട്ടനും പൃഥ്വിരാജിനോട് കഥ പറയുകയും അദ്ദേഹം അത് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു.’–അരുണ്‍ ഗോപി പറഞ്ഞു.

‘എന്നാൽ ആ സമയത്താണ് സച്ചിയേട്ടന്റെ ആദ്യ സംവിധാനസംരംഭമായ അനാർക്കലി ഉണ്ടാകുന്നത്. ആദ്യം പൃഥ്വിരാജിനെ ആയിരുന്നില്ല അനാർക്കലിയിൽ നായകനായി തീരുമാനിച്ചിരുന്നത്. സച്ചിയേട്ടന്റെ മനസ്സിൽ മറ്റൊരാളായിരുന്നു. എന്നാൽ കഥ എഴുതി പൂർത്തിയാക്കിയപ്പോൾ അനാർക്കലിയുടെ കഥയും പൃഥ്വിയോട് പറഞ്ഞു. രണ്ടുകഥയും പൃഥ്വിക്ക് ഇഷ്ടപ്പെട്ടെങ്കിലും രണ്ട് സിനിമകൾ ചെയ്യുകയെന്നത് ബുദ്ധിമുട്ടാകുമെന്ന് രാജു പറഞ്ഞു. അങ്ങനെ അനാർക്കലിയുമായി മുന്നോട്ട് പോകുകയായിരുന്നു.’–അരുൺ പറയുന്നു.

പിന്നീട് മറ്റൊരാള്‍ക്കായി േവറൊരു കഥ ആലോചിക്കാമെന്ന് സച്ചിയേട്ടൻ എന്നോട് പറഞ്ഞു. അങ്ങനെയാണ് ദിലീപേട്ടൻ എന്റെ മനസ്സിൽ വരുന്നത്. അങ്ങനെ അത് സച്ചിയേട്ടനോട് പറയുകയും രാമലീല രൂപപ്പെടുകയുമായിരുന്നു. അരുണ്‍ ഗോപി പറഞ്ഞു.