Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയനാട്ടിൽ മമ്മൂട്ടി; ഒരുനോക്ക് കാണാൻ ആയിരങ്ങൾ

mammootty-vayanad

സൂപ്പർതാര ചിത്രങ്ങളുടെ ചിത്രീകരണം അപൂർവമായി മാത്രം നടക്കുന്ന ജില്ലയിൽ മെഗാസ്റ്റാർ മമ്മൂട്ടി ഷൂട്ടിങ്ങിനായി എത്തിയത് ആരാധകരെ ആവേശത്തിലാക്കി. വയനാട് ആണ് സിനിമയുടെ പ്രധാനലൊക്കേഷൻ. ആയിരക്കണക്കിന് ആളുകളാണ് മമ്മൂട്ടിയെ കാണാൻ തടിച്ച് കൂടിയത്. ഗിരീഷ് ദാമോദർ സംവിധാനം നിർവഹിക്കുന്ന ‘അങ്കിൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് മമ്മൂട്ടി വയനാട് എത്തിയത്.

കഴിഞ്ഞ ദിവസം മമ്മൂട്ടിയും സംഘവും തിരുനെല്ലിയിലെത്തിയിരുന്നു. അപ്പപ്പാറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിസരത്തുമായിരുന്നു ആദ്യ ദിനങ്ങളിലെ ഷൂട്ടിങ്. ജോയ് മാത്യുവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയത്.