Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയ്ക്കല്ല ചില ആളുകൾക്കാണ് പ്രശ്നം; ആക്രമണത്തിന് ഇരയായ നടി

x-default, Actress Attack x-default

സിനിമാഇൻഡസ്ട്രിയിലല്ല, ആ മേഖലയിലെ ചില ആളുകളുടെ മനസ്സിനാണ് പ്രശ്നമെന്ന് ആക്രമണത്തിന് ഇരയായ നടി. ദുബായിയിൽ ഒരു കട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു നടി.

താരപുത്രന്മാർ ഒരുപാട് ഇൻഡസ്ട്രിയിലേക്ക് കടന്നുവരുന്നുണ്ടെന്നും എന്തെങ്കിലും കുഴപ്പമുള്ള മേഖലയാണെങ്കിൽ അവരുെട മാതാപിതാക്കൾ ഇതിനെ പിന്തുണക്കുമോ എന്നും നടി ചോദിക്കുന്നു. അതുകൊണ്ടുതന്നെ ഫിലിം ഇൻഡസ്ട്രി ഒരുരീതിയിലും കുഴപ്പം പിടിച്ചതല്ലെന്ന് നടി പറയുന്നു.

മലയാളസിനിമയില്‍ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാനില്ലെന്നും നടി അറിയിച്ചു. താനിപ്പോള്‍ സന്തോഷവതിയാണ് എന്നാല്‍ പുതിയ സിനിമകള്‍ ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുള്ളത്. ദുബായിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.