Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയന്‍ ക്ലൈമാക്സ്; ചിത്രീകരണ വിഡിയോ

odiyan-cliamx

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയന്‍ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. ക്ലൈമാക്സ് ഭാഗമാണ് ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.

25 ദിവസം നീണ്ടുനിൽക്കുന്ന ക്ലൈമാക്സ് ഷൂട്ട് ആണ് സിനിമയുടേത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ തന്നെയാകും ചിത്രത്തിലുള്ളതെന്ന് സംവിധായകൻ പറയുന്നു.  പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി ഒരുക്കുന്നതിന്റെ ഏതാനും സെക്കന്റ് മാത്രമുള്ള വിഡിയോ ഒടിയന്‍ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 

വാരണാസിയും പാലക്കാടുമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയായെത്തും. പ്രകാശ് രാജ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. 

പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രാഫി. പുലിമുരുകന്‍ ഛായാഗ്രാഹകൻ ഷാജി കുമാർ ആണ് ഒടിയന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതം.