Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയുടെ കാർ തടഞ്ഞ ആ ബാലൻ ഇവിടുണ്ട്

balan-mammootty

മമ്മൂട്ടിയുടെ കാർ കൈകാണിച്ച് നിർത്തി മെഗാസ്റ്റാറിനെക്കൊണ്ട് ഫോട്ടോയും സെൽഫി വീഡിയോയും എടുപ്പിച്ച ബത്തേരിയിലെ ആരാധകൻ ഇപ്പോൾ നാട്ടിലെയും വീട്ടിലെയും ഹീറോയാണ്. ചെതലയം കാൽകകോരിമൂല പണിയ കോളനിയിലെ ബാലനെ ഏറെ തിര‍ഞ്ഞിട്ടാണ് ഞങ്ങൾക്ക് കണ്ടു പിടിക്കാനായത്. ബാലനും മമ്മൂട്ടിയും ചേർന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലോകത്തിലെ ഏറ്റവും നിഷ്കളങ്കനായ ഈ ആരാധകനോടുള്ള ആരാധന മൂത്താണ് ഈ യാത്ര. 

Rendezvous with the hardcore fan of Mammootty in Betheri | Manorama News

ബത്തേരിയിലെ കൽക്കോരിമൂല കോളനിയിലാണ് ബാലേട്ടന്റെ വീടെന്ന് കണ്ടെത്തി. പക്ഷെ ആള് വീട്ടിലില്ല, പണിക്കു പോയതാണ്. മമ്മൂട്ടി ബാലന് ആരാണെന്ന് ഭാര്യ പറഞ്ഞു തന്നു. കല്ല്യാണം കഴിഞ്ഞ് പിറ്റേന്ന് ബാലേട്ടൻ ബത്തേരിയിലെ തിയേറ്ററിൽപോയി മമ്മൂട്ടിപ്പടം കാണിച്ചത് നല്ല ഒാർമ്മ. മമ്മുക്കായോടുത്തുള്ള ബാലന്റെ വീഡിയോ കാണിച്ചുകൊടുത്തത് അടുത്ത വീട്ടുകാരാണ്.  

വീട്ടിൽ നിന്നും 5 കിലമീറ്റർ അകലെയാണ് പണി സ്ഥലം. ബാലനെയും തിരഞ്ഞ് അങ്ങോട്ട് പോകുന്നവഴി ദാ ഒരാളുണ്ട് സ്റ്റൈലായിട്ട് നടന്ന് വരുന്നു. ബാലേട്ടന്റെ നടത്തത്തിന് ചില രീതികളൊക്കെ ഉണ്ട്. കയ്യൊക്കെ ഇരുവശത്തേക്കും വീശി. കാര്യം മമ്മൂട്ടി ഫാനാണെങ്കിലും നടത്തത്തിന് ചെറിയൊരു മോഹൻലാൽ ടച്ച്.  

രണ്ടു വട്ടം മമ്മൂട്ടിയെ കാണാൻ ലൊക്കേഷനിൽ പോയെങ്കിലുംം നടന്നില്ല. പിന്നെ റോഡരുകിൽ മണിക്കൂറുകളോളം കാത്തിരുന്ന് ഒറ്റക്കൈ വീശലായിരുന്നു. പോക്കിരി രാജയാണ് ഇഷ്ട സിനിമ. അഭിനയക്കണമെന്നൊന്നും ബാലേട്ടന് മോഹമില്ല. പക്ഷെ മമ്മൂട്ടിയുടെ സിനിമയൊക്കെ കണ്ട് ഇങ്ങനെയൊക്കെ നന്നായി ജിവിക്കണം.