Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് രാമലീലയ്ക്ക് പിന്തുണ നല്‍കി? ; മഞ്ജുവിന്റെ മറുപടി

manju-ramaleela

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് ശേഷം അനിശ്ചിതത്വത്തിലായ ചിത്രമായിരുന്നു രാമലീല.  സിനിമ ബഹിഷ്‌കരിക്കണമെന്നും പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ കത്തിക്കണമെന്നും വരെ ആഹ്വാനം ഉയർന്നിരുന്നു. ചിത്രത്തിനെതിരെ സാമൂഹികരംഗത്തുള്ളവരും രംഗത്തെത്തി. എന്നാൽ ജോയ് മാത്യു, ആഷിക്ക് അബു അടക്കമുള്ളവർ സിനിമയ്ക്ക് പിന്തുണപ്രഖ്യാപിക്കുകയും ചെയ്തു.

അതില്‍ ചർച്ചയായത് നടി മഞ്ജു വാര്യര്‍ നല്‍കിയ പിന്തുണയായിരുന്നു. ഫെയ്‌സ്ബുക്കില്‍ കൂടിയായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ദിലീപിന്റെ രാമലീലയ്‌ക്കൊപ്പമായിരുന്നു മഞ്ജു നായികയായ ഉദാഹരണം സുജാതയും റിലീസ് ചെയ്തത്.

"എന്തുകൊണ്ട് രാമലീലയെ സപ്പോർട്ട് ചെയ്തു" | Manju Warrier Interview | Dileep | Ramaleela Movie

സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിലെ മറ്റു അംഗങ്ങളൊന്നും രാമലീലയ്ക്ക് പരസ്യമായി പിന്തുണ നല്‍കാതിരുന്നപ്പോഴായിരുന്നു മഞ്ജുവിന്റെ പിന്തുണ. താന്‍ എന്തുകൊണ്ട് രാമലീലയ്ക്ക് പിന്തുണ നല്‍കിയെന്ന് വ്യക്തമാക്കുകയാണ് മഞ്ജു. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ്സ് തുറന്നത്.

‘ഞാന്‍ ആ പോസ്റ്റില്‍ പറഞ്ഞ കാര്യം തന്നെയാണ് ഇപ്പോഴും പറയുന്നത്. സിനിമ എന്നാല്‍ ഒരു കൂട്ടായ്മയാണ്. നല്ല സിനിമകള്‍ വിജയിക്കുക എന്നത് മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ആവശ്യമാണ്. ഞാന്‍ അഭിനയിച്ച ഉദാഹരണം സുജാതയും ഒരു ടീം വര്‍ക്കാണ്. എല്ലാ സിനിമയ്ക്കും അത് അര്‍ഹിക്കുന്ന അംഗീകാരം കിട്ടണം എന്നാണ് എന്റെ ആഗ്രഹം. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ എന്റെ ആഗ്രഹവും അതു തന്നെയാണ്. നല്ല ഉദ്ദേശത്തോടുകൂടി തന്നെയാണ് ഞാന്‍ രാമലീലയ്ക്ക് പിന്തുണ നല്‍കിയത്’- മഞ്ജു പറഞ്ഞു.