Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴിഞ്ഞ മാസം പറഞ്ഞ കഥയ്ക്ക് മോഹന്‍ലാല്‍ ഓകെ പറഞ്ഞതിന്റെ കാരണം

ajoy-mohanlal

സൂപ്പര്‍ താരങ്ങളുടെ ഡേറ്റുകിട്ടാന‍് സംവിധായകരും നിര്‍മാതാക്കളും ഓടിനടക്കുന്നതാണ് പതിവ്. എന്നാല്‍ കഴിഞ്ഞ മാസം മാത്രം പറഞ്ഞ ഒരു കഥയ്ക്ക് മോഹന്‍ലാല്‍ ഓകെ പറഞ്ഞെങ്കില്‍, ഷൂട്ട് നടക്കുന്ന സിനിമ പൂര്‍ത്തിയായാല്‍ അടുത്തതായി തീരുമാനിക്കുകയും ചെയ്തെങ്കില്‍ എന്തായിരിക്കും കാരണം എന്ന് അത്ഭുതപ്പെടണ്ട. കഥ അത്രയേറെ ഇഷ്ടപ്പെട്ടു എന്നു മാത്രമല്ല, ലാല്‍ റിയലി എക്സൈറ്റഡ് എന്നു പറയുന്നതാകും സത്യം. 

ചിത്രത്തില്‍ നായികയായി എത്തുന്നത് മീനയാണ്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയ്ക്കു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് ഇത്. പേരിട്ടിട്ടില്ലാത്ത ഡ്രാമ ത്രില്ലര്‍ ആയ ചിത്രത്തില്‍ തൃഷയും മുഖ്യകഥാപാത്രമായി എത്തും. പ്രകാശ് രാജാണ് മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ ഇതിന്റെ ഷൂട്ടിങ് മുംബൈ, പൂനൈ, തായ്‍ലന്‍ഡ് എന്നിവിടങ്ങളിലായിരിക്കും. മേയ് ആദ്യം തിയേറ്ററുകളിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയുടെ പേരിടല്‍ കര്‍മം അടുത്തയാഴ്ച നടക്കും. മോഹന്‍ലാലിനെ എക്സൈറ്റഡ് ആക്കിയ ഒരു ഡ്രാമ ത്രില്ലറാണ് ചിത്രം എന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിടുന്ന വിവരം. 

നിലവില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന ചിത്രത്തിലാണ്. ഒടിയന്റെ ഷൂട്ട് കഴിഞ്ഞാല്‍ 15 ദിവസത്തിനകം പേരിട്ടിട്ടില്ലാത്ത, അജോയ് വര്‍മ സംവിധാനം ചെയ്യുന്ന സാജു തോമസ് തിരക്കഥയെഴുതിയ പുതിയ ചിത്രത്തില്‍ അഭിനയിക്കാനാണ് തീരുമാനം. ഒടിയനില്‍ അവസാനം ഷൂട്ട് ചെയ്യുന്ന രംഗങ്ങളില്‍ മോഹന്‍ലാല്‍ ക്ലീന്‍ ഷേവ് ആകുന്നതിനാലാണ് 15 ദിവസത്തിനു ശേഷം പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. 

ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ശേഷം ഭദ്രന്റെ സംവിധാനത്തിലുള്ള 100 ദിവസം ഷൂട്ടിങ് നീളുന്ന ചിത്രത്തിനാണ് മോഹന്‍ലാലിന്റെ ഡേറ്റ്. പിന്നാലെ പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലായിരിക്കും മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഇതെല്ലാം നേരത്തെ ഡേറ്റ് നല്‍കിയിട്ടുള്ള ഷൂട്ടുകളാണ് എന്നതാണ് ശ്രദ്ധേയം. അതേ സമയം അണിയറയില്‍ ബോളിവുഡ് സംഘമെത്തുന്ന അജോയ് വര്‍മ ചിത്രത്തിന് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയത് കഴിഞ്ഞ മാസം മാത്രം. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമ അനൗണ്‍സ് ചെയ്തതും.