Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദയവു ചെയ്തു ഞങ്ങളെ ഉപദ്രവിക്കരുത്; രാമലീല സംവിധായകൻ പറയുന്നു

ramaleela-dileep-arun

സൂപ്പർഹിറ്റായി തിയറ്ററുകളിൽ മുന്നേറുന്ന രാമലീലയുടെ വ്യാജപകർപ്പ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഈ പതിപ്പ് പ്രചരിപ്പിച്ച പന്ത്രണ്ടോളം പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതുമൂലം നിർമാതാവിന് സംഭവിക്കുന്നത് കോടികളുടെ നഷ്ടമാണ്.

പലരീതിയിൽ ഈ സിനിമയെ തകർക്കാനും അതിന്റെ അണിയറപ്രവർത്തകരെ ദ്രോഹിക്കാനുമാണ് ചിലർ ശ്രമിക്കുന്നതെന്ന് സംവിധായകനായ അരുൺ ഗോപി പറയുന്നു.

അരുൺ ഗോപിയുടെ വാക്കുകളിലേക്ക്–

ഏതൊക്കെ തരത്തിലാ നമ്മളെ ദ്രോഹിക്കുന്നത് , ഇന്റർനെറ്റിൽ രാമലീലയുടെ വ്യാജൻ അപ്‌ലോഡ് ചെയ്തു തകർക്കുകയാണ് പലരും.... നമ്മുടെ പൈറസി ടീം റിമുവ് ചെയ്തു തളർന്നു.!! മലയാള സിനിമ ചരിത്രത്തിൽ ഇത്രയേറെ വ്യാജൻ അപ്‌ലോഡ് ചെയ്യപ്പെട്ട സിനിമ വേറെ ഉണ്ടാകില്ല!!! കാരണം നമ്മുക്ക് മനസിലാക്കാം.! കഴിയുമെങ്കിൽ ഈ ക്രൂരത ഒന്ന് അവസാനിപ്പിക്കുക, സ്വന്തം മകൻ രാമലീല അപ്‌ലോഡ് ചെയ്തതിനു പൊലീസ് അറസ്റ്റ് ചെയ്യാൻ ചെന്നപ്പോൾ കരഞ്ഞു നിലവിളിച്ച ഒരു അമ്മയുടെ നിലവിളി മനസ്സിൽ കിടന്നു വിഷമിപ്പിക്കുന്നു....!!!! ദയവു ചെയ്തു ഞങ്ങളെ ഉപദ്രവിക്കാതിരിക്കുക അപേക്ഷയാണ്..