Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനെ പുറത്താക്കിയത് പുനരാലോചിക്കണം; കലാഭവൻ ഷാജോൺ

dileep-shajone

ദിലീപിനെ പുറത്താക്കിയത് അമ്മയിലെ അംഗങ്ങളുടെ കൂട്ടായ തീരുമാനമായിരുന്നെന്ന് കലാഭവൻ ഷാജോൺ. പൃഥ്വിരാജിന്റെ സമ്മർത്തിൽ മമ്മൂട്ടിയാണ് ദിലീപിനെ പുറത്താക്കിയതെന്ന വാദം തെറ്റാണെന്നും ഷാജോൺ പറഞ്ഞു. അമ്മ എക്സിക്യൂട്ടീവ് അംഗം കൂടിയാണ് ഷാജോൺ

അമ്മയിലെ എല്ലാ അംഗങ്ങളോടും അഭിപ്രായം ആരാഞ്ഞു. താനടക്കമുള്ളവർ ദിലീപിനെ പുറത്താക്കണമെന്ന് പിന്തുണച്ചിരുന്നു.–ഷാജോൺ പറഞ്ഞു. എന്നാൽ  ഇപ്പോൾ തീരുമാനം തെറ്റിയെന്ന് സംശയമുണ്ടെന്നും പുറത്താക്കിയത് പുനരാലോചിക്കണന്നും ഷാജോൺ നേരെ ചൊവ്വേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നേരത്തെ പൃഥ്വിരാജിന് വേണ്ടി മമ്മൂട്ടി ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയെന്ന് ഗണേഷ് കുമാർ ആരോപിച്ചിരുന്നു. ഗണേഷിന്റെ പ്രസ്താവനയെ തള്ളി രമ്യ നമ്പീശനും രംഗത്തെത്തിയിരുന്നു.  ‘അമ്മയുടെ തീരുമാനങ്ങളൊന്നും ഒരാൾ മാത്രം എടുക്കുന്നതല്ല, അതൊരു കൂട്ടായ തീരുമാനമാണ്. ദിലീപിനെ പുറത്താക്കുന്നതും കൂട്ടായി എടുത്തൊരു തീരുമാനമാണ്. പൃഥ്വി, ഞാൻ തുടങ്ങി അമ്മയിലെ എല്ലാ അംഗങ്ങളിൽ നിന്നും തീരുമാനമെടുത്ത ശേഷമാണ് അമ്മ എക്സിക്യൂട്ടീവ് അംഗങ്ങൾ അത് പുറത്തറിയിച്ചത്.’–രമ്യ പറഞ്ഞു.

‘ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തുകയാണെങ്കിൽ അദ്ദേഹത്തോട് മാപ്പുപറഞ്ഞതിന് ശേഷം അസോസിയേഷനിലേക്ക് തിരികെ എടുക്കണം.–രമ്യ പറഞ്ഞു.