Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാൽ അതിഗംഭീരം; വില്ലൻ കണ്ട ശേഷം മിഷ്കിൻ പറഞ്ഞത്

lal-mysskin

മോഹൻലാൽ–ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വില്ലൻ നാളെ പ്രദർശനത്തിനെത്തുകയാണ്. ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തമിഴ് നടൻ വിശാൽ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

തമിഴിലെ സംവിധായകർക്കും താരങ്ങൾക്കുമായി പ്രത്യേക പ്രിവ്യു ഷോ ചെന്നൈയിൽ സംഘടിപ്പിച്ചിരുന്നു. സംവിധായകൻ മിഷ്കിൻ ഉൾപ്പടെയുള്ളവർ സിനിമ കാണാൻ എത്തുകയുണ്ടായി. 

ചിത്രം കണ്ട ശേഷം ഗംഭീര അഭിപ്രായമാണ് മിഷ്കിൻ പങ്കുവച്ചത്. ഒരു ഇമോഷനൽ ത്രില്ലറാണ് വില്ലനെന്നും സിനിമയിൽ അതിഗംഭീരപ്രകടനമാണ് മോഹൻലാൽ കാഴ്ചവച്ചിരിക്കുന്നതെന്നും മിഷ്കിൻ പറയുന്നു. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് ഇക്കാര്യം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരാധകർക്കായി പങ്കുവച്ചത്.

ബി ഉണ്ണികൃഷ്ണന്റെ കുറിപ്പ് താഴെ–

തമിഴിലെ ഏറ്റവും ശ്രദ്ധേയരായ സംവിധായകരിൽ ഒരാളായ മിഷ്കിൻ ' വില്ലൻ' കണ്ടതിനുശേഷം, എന്റെ എഫ്‌ ബി പെയ്ജിൽ പങ്കുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട്‌, എനിക്കയച്ച സന്ദേശം:

Villian..an emotional thriller..majestically performed by the great veteran Actor Mohanlal...mature performances from Manju warrier,Vishal and other actors..a perfectly designed movie from Director Unnikrishnan..congrats to the Team and the Crew..Mysskin.