Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമലീലയ്ക്ക് ആഗോള റിലീസ്; ഗൾഫിലും ചിത്രം സൂപ്പർഹിറ്റ്

ramaleela-gulf

ദിലീപിന്റെ സൂപ്പർഹിറ്റ് ചിത്രം രാമലീലയ്ക്ക് ആഗോളറിലീസ്. 207  കേന്ദ്രങ്ങളിലാണ് ലോകവ്യാപകമായി ചിത്രം എത്തിയത്. ഗൾഫ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ചിത്രം റിലീസിനെത്തി. മസ്ക്കറ്റ്, ഒമാൻ തുടങ്ങിയ സ്ഥലങ്ങളിൽ വൻവരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. 

ലോകമെമ്പാടും ഹൗസ്ഫുൾ ഷോ കൂടാതെ വിജയാഘോഷവും നടന്നു. കൂടാതെ യുഎഇ ദിലീപ് ഫാൻസ് രാമലീലയുടെ പ്രദർശനത്തിനൊപ്പം ദിലീപിന്റെ ജന്മദിനവും ആഘോഷിക്കുകയുണ്ടായി.

ദുബായ് റിലീസിന്റെ ഭാഗമായി സംവിധായകൻ അരുൺ ഗോപി, പ്രയാഗമാർട്ടിൻ, നിർമാതാവ് ടോമിച്ചൻ മുളകുപാടം, പ്രൊഡക്ഷൻ കണ്ട്രോളർ നോബിൾ ജേക്കബ് എന്നിവർ എത്തിയിരുന്നു.