Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരഞ്ഞുകൊണ്ട് ചിരിക്കുന്ന മോഹൻലാൽ

mohanlal-crying

‘കരഞ്ഞുകൊണ്ട് ചിരിക്കുന്ന മനുഷ്യൻ.. ലാലേട്ടാ നിങ്ങൾക്കൊരു പകരക്കാരൻ ഇല്ല !! വില്ലനിലെ അഭിനയം പെരുത്തിഷ്ടായി’...വില്ലൻ സിനിമ കണ്ടിറങ്ങുന്നവർ ഒരുപോലെ പറയുന്നൊരു ഡയലോഗ് ആണിത്. ഈ അടുത്തകാലത്ത് മോഹൻലാലിന്റെ ഏറ്റവും മികച്ച അഭിനയപ്രകടനമാണ് വില്ലനിലേത്. 

മാത്യു മാഞ്ഞൂരാൻ എന്ന റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഈ സിനിമയിലെ ഒരു ആശുപത്രി രംഗത്തിലെ മോഹൻലാലിന്റെ അഭിനയമാണ് സോഷ്യൽമീഡിയയിലെ ചർച്ചാ വിഷയം.

ആ രംഗത്തെക്കുറിച്ച് ഒരു ആരാധകന്റെ വാക്കുകൾ

കാലമേ ഇനി പിറക്കുമോ ഇത് പോലെ ഒരു ഇതിഹാസം!

ഏകദേശം 28 കൊല്ലം മുൻപ് ഇറങ്ങിയ ദശരഥം എന്ന സിനിമയിലാണ് കരഞ്ഞുകൊണ്ട് ചിരിക്കുന്ന അഭിനയമികവ് ആ നടനിൽ കണ്ടത് ....

അന്ന് 29 വയസ് ....

ഇന്ന് 28 കൊല്ലങ്ങൾക്ക് ശേഷം അതെ നടൻ തന്നെ "വില്ലൻ" സിനിമയിൽ വീണ്ടും കരഞ്ഞുകൊണ്ട് ചിരിക്കുന്ന അല്ലെങ്കിൽ ചിരിച്ചുകൊണ്ട് കരയുന്ന ആ അഭിനയ രംഗം കണ്ടു ...അഭിനയ വിസ്മയം 

"പഴകുന്തോറും വീഞ്ഞിനു വീര്യം കൂടും എന്നൊക്കെ പറയുന്നത് എത്ര ശരിയാണല്ലേ'' 

കാലം മാറി, കാലഘട്ടം മാറി ,തലമുറ മാറി ,അന്നും ഇന്നും നടനവിസ്മയം അത് ലാലേട്ടൻ തന്നെ.