Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാമൂഴം മുടങ്ങിയോ; ശ്രീകുമാർ മേനോൻ പറയുന്നു

lal-sreekumar

ഇന്ത്യന്‍ സിനിമയില്‍ ചരിത്രം കുറിച്ച് ആയിരം കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന പ്രോജക്ട് ആണ് രണ്ടാമൂഴം. എന്നാൽ സിനിമയെ സംബന്ധിച്ച് പല ഊപാഹോപങ്ങളും സമൂഹമാധ്യമങ്ങളിൽ പടരുന്നുണ്ട്. ചിത്രം യഥാർത്ഥത്തിൽ നടക്കുമോ എന്നാണ് പലരുടെയും സംശയം. ഇക്കാര്യത്തിൽ വിശദീകരണവുമായി സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്തെത്തി. 

രണ്ടാമൂഴം സിനിമയുടെ പ്രി പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണെന്നും അടുത്ത വർഷം ജനുവരി 19 മുതൽ താൻ പൂർണമായും ഈ സിനിമയിലേക്ക് തിരിയുമെന്നും ശ്രീകുമാര്‍ മേനോൻ അറിയിച്ചു. 

ലോകനിലവാരത്തിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് പ്രമുഖ പ്രവാസി വ്യവസായി ബി ആർ ഷെട്ടിയാണ്. ആയിരം കോടി മുടക്കിയാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാവും ഇത്. എം.ടി.യുടെ തന്നെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ഭീമനായാണ് മോഹൻലാൽ എത്തുന്നത്. ബോളിവുഡ്, കോളിവുഡ്, ഹോളിവുഡ്, ടോളിവുഡ് താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

2018 സെപ്റ്റംബറിൽ സിനിമയുെട ചിത്രീകരണം ആരംഭിച്ചേക്കുമെന്നും റിപ്പോർട്ട് ഉണ്ട്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം സെപ്റ്റംബറില്‍ തുടങ്ങും. 2020ല്‍ ആണ് റിലീസ്. ആദ്യ ഭാഗം പുറത്തിറങ്ങി നാല് മാസത്തിന്ശേഷം രണ്ടാംഭാഗം പ്രേക്ഷകരിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും.