Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിഫ് 2017; ഓ.കെ ജോണി ഫെസ്റ്റിവൽ ഡയക്ടകർ

kiff

കാഴ്ച ചലച്ചിത്രവേദി സംഘടിപ്പിക്കുന്ന കാഴ്ച ഇന്‍ഡി ഫിലിം ഫെസ്റ്റിന് തുടക്കമാകുന്നു (KIIF). ദേശീയപുരസ്കാര ജേതാവും പ്രശസ്ത ഡോക്യുമെന്‍ററി സംവിധാ‍യകനുമായ ഓ. കെ ജോണിയാണ് ഫെസ്റ്റിവൽ ഡയക്ടകർ. ഡിസംബര്‍ 8 മുതൽ 11 വരെയാണ്  കിഫ് നടക്കുക

തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററിനു സമീപമുള്ള ലെനിന്‍ ബാലവാടിയാണ് കിഫിന്റെ ഈ വര്‍ഷത്തെ പ്രദര്‍ശനവേദി. മലയാളത്തിലും ഇതര ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമുള്ള പ്രധാന സിനിമകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ഫെസ്റ്റിവല്‍ നടത്തുന്നത്. ഈ വര്‍ഷം യെന്ന് കാഴ്ച ചലച്ചിത്രവേദിയുടെ സെക്രട്ടറി സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

സിനിമാപ്രദര്‍ശനത്തിനു പുറമേ ഓപ്പണ്‍ ഫോറം, മീറ്റ് ദി ഡയറക്ടര്‍ തുടങ്ങിയ ഡിബേറ്റ് സെഷനുകളും ഫെസ്റ്റിന്റെ ഭാഗമായിട്ടുണ്ടാകും. 12 സിനിമകളാണ് നാലു ദിവസത്തെ പ്രദര്‍ശനങ്ങളിലായി ഉണ്ടാവുക.

സ്വതന്ത്രസിനിമകളോടുള്ള അക്കാദമിയുടെയും ഐഎഫ്എഫ്കെയുടെയും അവഗണനയില്‍ പ്രതിഷേധിച്ചുകൊണ്ടാണ് KIIF ആരംഭിക്കുന്നതെങ്കിലും വരും വര്‍ഷങ്ങളില്‍ സ്വതന്ത്ര സിനിമകളുടെ ഒരു സ്വതന്ത്രവേദിയായി വളര്‍ത്തിക്കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത് കാഴ്ച ചലച്ചിത്രവേദി ലക്ഷ്യമിടുന്നത്.

കിഫ് ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത് ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത ‘കരി’ എന്ന ചലച്ചിത്രമാണ്. ദേശീയ/ രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും IFFK അവഗണിച്ചതുമായ ചലച്ചിത്രങ്ങളാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നു.