Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴുതി വീണു പരുക്ക് പറ്റിയ നടി ലിന്‍ഡ കുമാർ

linda-kumar-video

സിനിമാ ചിത്രീകരണത്തിനിടെ പാറയിൽ വഴുതി വീണു പരുക്ക് പറ്റിയത് പുതുമുഖനടി ലിന്‍ഡ കുമാറിന്. സിദ്ദീഖ് ചേന്ദമംഗല്ലൂർ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്റെ കുപ്പായം എന്ന സിനിമയുടെ ലൊക്കേഷനിൽവെച്ചാണ് സംഭവം. കോഴിക്കോട് പേരാമ്പ്രക്കടുത്തുള്ള ജാനകി കാടായിരുന്നു ലൊക്കേഷന്‍.

ACTRESS LINDA KUMAR ACCIDENTED DURING FILM SHOOTING "KUNJIRAMANTE KUPPAYAM"

സിനിമയിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നന്നതിനിടയിലാണ് പരുക്ക് പറ്റിയത്. ഷൂട്ടിനിടയിൽ ചെറിയ മഴ ചാറിയപ്പോൾ ഉണ്ടായ വഴുക്കിനെതുടർന്നാണ് നടി ലിൻഡ കാൽ വഴുതി വീണത്.

Dance Rehearsal KUNJIRAMANTE KUPPAYAM

സംഭവത്തെ തുടർന്ന് നടി വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടു. നടി കീർത്തി സുരേഷെന്ന പേരിലും ഈ വിഡിയോ പ്രചരിച്ചു. തുടർന്ന് വാര്‍ത്ത നിഷേധിച്ച് കീര്‍ത്തിയോടടുത്തുള്ള വൃത്തങ്ങള്‍ രംഗത്തെത്തുകയും ചെയ്തു.

linda-kumar-video-4

വീഴ്ചയുടെ ആഘാതത്തില്‍ നടിയുടെ കൈയ്ക്കും കാലിനും ചെറിയ പരുക്കുകളുണ്ടെന്നും പത്തുദിവസത്തെ വിശ്രമം നടിക്ക് നല്‍കിയിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. 

linda-kumar-video-1