Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപര്‍ണയും നിമിഷയും പൊരിഞ്ഞ അടി ! വിഡിയോ

aparna-nimisha

ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ അതിഥികളായി എത്തുന്നവർ ആരായാലും റിമി ടോമി അവരെ വെറുതെ വിടാറില്ല. എന്തെങ്കിലുമൊരു പണി അവർക്കായി കരുതിവച്ചിട്ടുണ്ടാകും. നടിമാരായ അപർണയ്ക്കും നിമിഷയ്ക്കും കിട്ടി അതുപോലൊരു പണി. രണ്ടു പേരെയും കൊണ്ട് റിമി ടോമി ഒരു തല്ല് തന്നെ കൂടിച്ചു. മുംബൈയിൽ നിന്നെത്തിയ കരാട്ടെ ബ്ലാക് ബെൽറ്റായ നിമിഷയുടെ ഇടി കൊണ്ട് ‘എന്നെ വലിച്ചു കീറിയേ’ എന്നു അപർണ നിലവിളിച്ചു പോയി. 

ഒന്നും ഒന്നും മൂന്ന് സീസൺ2 I എപി 53 - വിശേഷങ്ങളുമായി അപർണ്ണാ ബാലമുരളിയും നിമിഷയും I മഴവിൽ മനോരമ

ദേഹത്ത് ബലൂൺ കെട്ടിവച്ചാണ് നിമിഷയേയും അപർണയേയും റിമി അടികൂടാൻ വിട്ടത്. ഏറ്റവും കൂടുതൽ ബലൂണുകൾ ആര് പൊട്ടിക്കുന്നുവോ അവർ ജേതാവ്. റിമി നൽകിയ ആവേശത്തിൽ അങ്കത്തട്ടിലിറങ്ങിയ നിമിഷ അപർണയുടെ ബലൂണുകൾ എല്ലാം നിമിഷനേരം പൊട്ടിച്ച് നിമിഷ ട്രോഫിയും വാങ്ങിപ്പോയി. താൻ പേടിച്ചു പോയി എന്നാണ് മത്സരം കണ്ട് റിമിയുടെ കമന്റ്. എന്തായാലും ഫഹദിന്റെ മുഖത്ത് നോക്കി കള്ളാ എന്നു വിളിച്ച ആ ഉശിര് ശരിക്കുള്ള ജീവിതത്തിലും നിമിഷയ്ക്കുണ്ട് എന്നാണ് ഈ രംഗം തെളിയിച്ചത്.