Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമലീല ബോക്സ്ഓഫീസ് ഹിറ്റ്; പുത്തൻ ട്രെയിലർ

ramaleela

ദിലീപിന്റെ സൂപ്പർഹിറ്റ് ചിത്രം രാമലീലയുടെ സക്സസ് ട്രെയിലർ അണിയറപ്രവർത്തകർ പുറത്തിറക്കി. ഒരു മിനിറ്റ് നാല് സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ ചിത്രത്തിലെ പ്രധാനരംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Ramaleela Success Trailer | Dileep | Arun Gopy | Mulakkuppadam Films

ഷാഫി സംവിധാനം ചെയ്ത 2 കണ്ട്രീസിന് ശേഷം 50 കോടി ക്ലബില്‍ ഇടംനേടുന്ന രണ്ടാമത്തെ ദിലീപ് ചിത്രമാണ് രാമലീല. ഒട്ടേറി പ്രതിസന്ധികൾ മറികടന്നായിരുന്നു രാമലീല റിലീസിനെത്തിയത്. ദിലീപിന്റെ അറസ്റ്റും ജയിൽവാസവും രാമലീലയെ വിവാദങ്ങളിലേക്ക് തളളി വിട്ടു. പ്രതിസന്ധികളെ അതിജീവിച്ച് തീയറ്റുകളിലെത്തിയ ചിത്രത്തിന് അണിയറപ്രവർത്തകരെ പോലും അമ്പരപ്പിക്കുന്ന സ്വീകരണമാണ് ബോക്സ് ഓഫീസിൽ ലഭിച്ചത്. 

സെപ്റ്റംബർ 28ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സമീപകാലത്ത് ഒരു സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും മികച്ച ജനപ്രീതിയും രാമലീലയ്ക്ക് ലഭിച്ചു. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. രാമനുണ്ണി എന്ന രാഷ്ട്രീയപ്രവർത്തകനായാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. പതിനാലു കോടി രൂപ മുടക്കി ടോമിച്ചൻ മുളകുപാടം ആണ് ചിത്രം നിർമിച്ചത്.