Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്എൽ ഉദ്ഘാടനത്തിന് സൽമാൻ ഖാനും മമ്മൂട്ടിയും

salman-mamootty

കാൽപ്പന്തുകളിപ്പൂരത്തിന്റെ എഴുന്നള്ളിപ്പിന് ഇന്നു രാവിൽ കൊച്ചിയുടെ പുൽമൈതാനത്തു കൊടിയേറ്റം. കലൂർ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എൽ ഉദ്ഘാടന ചടങ്ങിൽ മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം ബോളിവുഡ് താരങ്ങളായ സല്‍മാൻ ഖാനും കത്രീന കൈഫും എത്തും. വെള്ളിയാഴ്ച വൈകിട്ട് 6.30നാണ്  ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കുക.

ബ്ലാസ്റ്റേഴ്‌സ് ഉടമയായ സച്ചിനും എടികെയുടെ സൗരവ് ഗാംഗുലിയും സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തിന് സാക്ഷിയാകും. അമിതാഭ് ബച്ചൻ, മഅഭിഷേക് ബച്ചൻ, ജോൺ ഏബ്രഹാം തുടങ്ങിയവരും എത്തുമെന്നാണ് പ്രതീക്ഷ.