Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു സിനിമ ചെയ്യാൻ പെടുന്നപാട്; കേൾക്കണം ഈ യുവസംവിധായകന്റെ വാക്കുകൾ

road

സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരുപാട് ചെറുപ്പക്കാർ ഉണ്ട്. ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഏതറ്റംവരെയും പോകാൻ തയ്യാറാണ്. അങ്ങനെ ഒരുകൂട്ടം ചെറുപ്പക്കാരുടെ സ്വപ്നമാണ് ദ് റോഡ് എന്ന സിനിമ. റഷീദ് മൊയ്ദീൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം യാഥാർത്ഥ്യമായത് ദീർഘനാളത്തെ കഷ്ടപ്പാടിന് ശേഷമാണ്. നിർമിക്കാൻ പണമില്ലാതായപ്പോൾ ചുറ്റുമുള്ളവർ തന്നെയാണ് സഹായത്തിനെത്തിയത്. ഷൂട്ടിങ് പൂർത്തിയായ സിനിമയുടെ പ്രിപ്രൊഡക്ഷൻ ഇനിയും ബാക്കിയാണ്.

സിനിമയെക്കുറിച്ച് സംവിധായകന്റെ വാക്കുകള്‍. 

5 വർഷമായി ഈ ചിത്രത്തിന്റെ തിരക്കഥയുമായി മലയാള സിനിമയെ ഞാൻ സമർപ്പിച്ചിട്ട്. ആരും കേട്ടില്ല. ഓടിച്ച് വിട്ടു. പരിഹസിച്ചു "സന്തോഷ് പണ്ഡിറ്റാണന്ന് " പറഞ്ഞു. എന്റെ ബഡ്ജറ്റിനെ വിശ്വസിച്ചില്ല! കൂടെ നിൽക്കാൻ ആളില്ല. കൂടെ നിന്ന് ഇരട്ട സംവിധായകർ ആകാൻ പോലും ആരുമുണ്ടാകുന്നില്ല. സിനിമ വിടാൻ തയ്യാറല്ലായിരുന്നു. 

എന്റെ അന്വേഷണം തുടർന്നു. 6 മണിക്കൂറോളം ഒരു ഹോട്ടലിന്റെ മുൻഭാഗത്ത് നിർത്തിയിട്ടുണ്ട് ഇന്നത്തെ ചില സിനിമക്കാർ. കയ്യിൽ തിരക്കഥയുണ്ട് മുന്നിൽ വിശാലമായ ലോകവും.. ശൂന്യതയും. പക്ഷെ കാലം കടന്നു .. പെണ്ണിനെ കൂട്ടിക്കൊടുത്താൽ നിർമാതാക്കൾ ഉണ്ടാകുമെന്ന് മനസ്സിലാക്കി. താൽപര്യമില്ല. അലറി കൊണ്ട് തല്ലാൻ ചെന്നു. 

8 നാൾ നിർമാതാവ് എന്നയാൾ ഹാർട്ട് അറ്റാക്കിൽ മരണപ്പെട്ടത് വേദനയോടെ നോക്കി കണ്ടു. കോൺഫിഡൻസ് ഇറങ്ങി വന്നു വയനാടൻ ചുരമിറങ്ങി അത് ചാവക്കാട് വഴി കൊച്ചിയിലെത്തി. നന്ദി ആന്റണി ജസ്റ്റിൻ, ജുനൈസ് , യദുകൃഷ്ണൻ, അൻവർ അവരാണ് തളർന്ന് നിന്നിരുന്ന എന്നെ ഉണർത്തിയത് ...പക്ഷെ അപ്പോഴും പ്രൊഡ്യുസർ എന്ന രക്ഷകൻ എവിടെ? 

ഒടുവിൽ സ്വന്തം പ്രൊഡക്ഷൻ കമ്പനി തുടങ്ങാൻ തിരുമാനിച്ചു. വെറും 20 വയസ്സ് പ്രായമുള്ള എബിൻ ജോസഫ് ക്യാമറ വർക്ക് എറ്റെടുത്ത് എഡിറ്റിങ് ടോണിയും, ആൽവിനും, അഭിരാം, അർവിന്ദും കൂടീ ഡിസൈനും വിഎഫ്എക്സും കൂടി എറ്റെടുത്തതോടെ കാര്യങ്ങൾക്ക് തുടക്കമായി സച്ചിൻ ബാബു വന്നു കൂടെ സംഗീതം ഞാൻ ചെയ്യാമെന്നേറ്റു ഗോഡ്സണും റോഷനും എത്തി. 

ഇനി വേണ്ടത് ചിത്രീകരിക്കുവാൻ വെറും 28ലക്ഷമാണ്. ഞെട്ടരുത് വെറും 28 ലക്ഷം പക്ഷെ ആര് തരും? വീണ്ടും അന്വേഷണം ,,,,, വീണ്ടും കളിയാക്കപ്പെടുന്നു. .ഒടുവിൽ യുണിറ്റ് സ്വന്തമായി ക്രിയേറ്റ് ചെയ്യാൻ തിരുമാനിച്ചു. വർക്ക് ഷോപ്പിൽ പോയി ട്രാക്ക്സ് ഉണ്ടാക്കി വെറും 12,000 ലൈറ്റ് ഉണ്ടാക്കി. 16000 രൂപ .ചെറിയ ജനറേറ്റർ തന്ന് ഡെന്നിസൺ വന്നു. മാസവാടകയ്ക്ക് ഓംനി വാനും, എയ്സ് ഗുഡ്സ് വണ്ടിയും ഒപ്പിച്ചു. രണ്ട് വീട് വാടകയ്ക്കായി എടുത്തു . 28 ലക്ഷം എന്ന ബഡ്ജറ്റിൽ നിന്നും 15 ലക്ഷമായി ചുരുങ്ങി. 169 ജൂനിയർ ആർട്ടിസ്റ്റുകളെ കൃത്യമായി സമയത്ത് എത്തിച്ചതിനാൽ ഭക്ഷണം ആർക്കും കൊടുത്ത് കോസ്റ്റ് ഉയർത്തിയില്ലാ. 200-250 രൂപയുള്ള ഫുഡ് ബെന്നി ചേട്ടായി 155 ന് തന്നു. അങ്ങനെ ചിങ്ങം ഒന്നിന് പൂജ നടന്നു. നന്ദി സിയാദ് കോക്കർ , മേജർ രവി, കണ്ണൻ താമരക്കുളം, ഫാസിൽ സർ..

അന്ന് പണം മുടക്കാൻ 4 പേർ ഉണ്ടായി പുജ കഴിഞ്ഞതോടെ രണ്ട് പേർ മുങ്ങി. കാരണം പെണ്ണ് തന്നെ! ഒരാൾ ആശുപത്രിയും മറ്റുമായി മടങ്ങി. പാവപ്പെട്ട എന്റെ നടിമാർ സഹായിച്ച് ഞാൻ തുടങ്ങി. നന്ദി നന്ദി നന്ദി. ഇന്ന് രാപകൽ ഷൂട്ടിങ്ങ് നടക്കുന്നുണ്ട്. ചിലവ് 12 ലക്ഷം. 70% ചിത്രീകരണം കഴിഞ്ഞു. എഡിറ്റിങും. തരാമെന്ന് പറഞ്ഞവരുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കാൻ കഴിയാതെ പോയ എനിക്ക് പട്ടിയെ പോലെ പണിയിടുക്കുന്ന എന്റെ യുണിറ്റിലെ എന്റെ എല്ലാ സുഹൃത്തുക്കൾക്കും, പുലർച്ച വരെ അഭിനയിച്ച് കൊണ്ടിരിക്കുന്ന എന്റെ പ്രിയപ്പെട്ട നടിമാർക്കും, വൃത്തിയുള്ള കട്ടൻ ചായ കൊടുക്കാൻ എനിക്ക് കഴിയുന്നില്ലാ. ക്ഷമിക്കണം. ക്ഷമിക്കണം. ക്ഷമിക്കണം. നന്ദി. നന്ദി. നന്ദി.