Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമലീലയ്ക്ക് ശേഷം അരുൺ ഗോപി; നായകൻ മോഹൻലാൽ

arun-mohanlal

ദിലീപ് ചിത്രം രാമലീലയുടെ വൻ വിജയത്തിന് ശേഷം അടുത്ത ചിത്രവുമായി അരുൺ ഗോപി എത്തുന്നു. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ആകും ഈ ചിത്രത്തിൽ നായകനായി എത്തുക.

അരുൺ ഗോപി തന്നെയാണ് പുതിയ ചിത്രത്തിനായി തയ്യാറെടുക്കുന്ന വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. രാമലീലയുടെ നിർമാതാവായ ടോമിച്ചൻ മുളകുപാടം തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്.

എന്നാൽ നായകൻ ആരെന്ന് അരുൺ ഗോപി വെളിപ്പെടുത്തിയിരുന്നില്ല. നായകനാകുന്ന താരത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ മോഹൻലാലിനെ തന്നെയാണ് സൂചിപ്പിക്കുന്നതെന്നാണ് ആരാധകരും ഉറപ്പിച്ച് പറയുന്നത്. നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് ടോമിച്ചൻ മുളകുപാടവും അരുൺ ഗോപിയും മോഹൻലാലിനെക്കണ്ട് ചർച്ച നടത്തിയിരുന്നു.