Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഡ്ഡി നമ്പർ വൺ; തരംഗമായി മാസ്റ്റർപീസ് ടീസർ

masterpiece-trenidng

യുട്യൂബിൽ തരംഗമായി മമ്മൂട്ടിയുടെ മാസ്റ്റർപീസ് ടീസർ. ടീസർ പുറത്തിറങ്ങി പതിനഞ്ച് മണിക്കൂറുകൾക്കുള്ളിൽ ആറ് ലക്ഷത്തിന് മുകളില്‍ ആളുകളാണ് കണ്ട്കഴിഞ്ഞത്.

Masterpiece Official Teaser | Mammootty ,Unni Mukundan , Santhosh Pandit, Poonam Bajva

മാസ്റ്റര്‍ ഓഫ് മാസെന്ന ടാഗ് ലൈന്‍ അക്ഷരംപ്രതി ശരിവയ്ക്കുന്ന ടീസറിന് സമൂഹമാധ്യമങ്ങളില്‍ ആവേശവരവേല്‍പാണ് ലഭിക്കുന്നത്്. മിനിറ്റുകള്‍ക്കകം തന്നെ ടീസര്‍ സിനിമാലോകവും ഏറ്റെടുത്തു. 

കോളജിലെ ഗുണ്ടായിസം അവസാനിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന ഇംഗ്ലീഷ് പ്രൊഫസറുടെ വേഷത്തില്‍ കട്ടക്കലിപ്പിലാണ് ടീസറില്‍ മമ്മൂട്ടി. വിദ്യാര്‍ഥികളെ നിലയ്ക്ക് നിര്‍ത്തുന്ന എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന എഡ്ഡിയുടെ സ്വഭാവവിശേഷങ്ങളെ ടീസര്‍ വെളിപ്പെടുത്തുന്നു. 

രാജാധിരാജ ഒരുക്കിയ യുവ സംവിധായകന്‍ അജയ് വാസുദേവിന്റെ രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണയാണ്. വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മുകേഷ്, ഉണ്ണി മുകുന്ദന്‍, കലാഭവന്‍ ഷാജോണ്‍, ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, പൂനം ബാജ്‌‌വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, സന്തോഷ് പണ്ഡിറ്റ്, പാഷാണം ഷാജി, ജോളി മൂത്തേടന്‍ തുടങ്ങിയവര്‍ക്കൊപ്പം ആയിരത്തിലേറെ കോളജ് വിദ്യാര്‍ഥികളും ചിത്രത്തില്‍ വേഷമിടുന്നു. 

വിനോദ് ഇല്ലംപള്ളിയാണ് ക്യാമറ കൈകാര്യം ചെയ്തത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഉദയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള യുകെ സ്റ്റുഡിയോസ് വിതരണം ചെയ്യും.