Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് ദുബായിലേയ്ക്ക്

kavya-dileep-dubai-4

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ദിലീപ് ദുബായിലേയ്ക്ക്. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് യാത്ര. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റെസ്റ്റൊറന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണിത്.

തിങ്കളാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റിയാകും ദിലീപ് ദുബായിലേക്ക് പോകുന്നത്. ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ താരം ദുബായിലെത്തുമെന്നാണ് റിപ്പോർട്ട്.

ഈ വരുന്ന 29നാണ് ദുബായിലെ ദേ പുട്ടിന്റെ പുതിയ ശാഖയുടെ ഉദ്ഘാടനം.  ദിലീപിനും കുടുംബത്തിനുമൊപ്പം അടുത്ത സുഹൃത്തായ നാദിര്‍ഷയുടെ കുടുംബവുമുണ്ട്. നാദിര്‍ഷയുടെ ഉമ്മയാണ് ദേപുട്ട് ദുബായ് ശാഖ ഉദ്ഘാടനം ചെയ്യുന്നത്.