Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഗ് ബി 2 ഓഡിഷന് ഞാനും പോകാം: ദുൽക്കര്‍ സൽമാൻ

dulquer-big-b-mammootty

മമ്മൂട്ടി–അമൽ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിലാൽ എന്ന ബിഗ് ബിയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ദുൽക്കർ. ‘ബിലാലില്‍ അഭിനയിക്കാന്‍ ഞാന്‍ ഓഡിഷനിലൊക്കെ പോയി നില്‍ക്കാം എനിക്ക് അത്ര ആഗ്രഹമുണ്ട്.’ ഷാര്‍ജയില്‍ നടന്ന  ഏഷ്യാവിഷന്‍ 2017  അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

Dulquer salmaan about Mammootty Big B 2 Bilal

നേരത്തെ ബിലാൽ എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം ദുൽക്കർ എത്തുന്നുവെന്ന് വാർത്ത വന്നിരുന്നു. അത് സത്യമാണോയെന്ന് പരിപാടിയുടെ അവതാരകൻ ചോദിച്ചപ്പോഴാണ് ദുൽക്കർ ഇങ്ങനെ പ്രതികരിച്ചത്.

‘എന്റെ ദുബായ് ജീവിതവുമായി വലിയ ബന്ധമുള്ള സിനിമയാണ് ബിഗ്ബി. വര്‍ക്കിനായി ദുബായിലെത്തിയ സമയം,എല്ലാ വീക്കെന്‍ഡും കാണുന്ന സിനിമയായിരുന്നു ബിഗ് ബി. നാട് മിസ് ചെയ്യുമ്പോഴും വാപ്പച്ചിയെ മിസ് ചെയ്യുമ്പോഴും ഈ സിനിമ കാണുമായിരുന്നു. ആണ്‍കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് ആസ്വദിച്ച് കാണാവുന്ന സിനിമയാണത്. അതിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറു പോലും നമ്മുടെ ലൈഫിന്റേത് പോലെയാണ്. പാര്‍ട്ട് രണ്ടും മുന്നുമൊക്കെ വന്നാലും ബിഗ് ബിയിലെ കഥാപാത്രങ്ങള്‍ എന്നും നിലനില്‍ക്കും. മലയാളസിനിമയിൽ ഒരു പുതിയ തരംഗത്തിന് തുടക്കം കുറിച്ച സിനിമ കൂടിയാണിത്.’– ദുല്‍ഖര്‍ പറഞ്ഞു.