Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിന് സര്‍പ്രൈസുമായി സൂര്യയും ജ്യോതികയും !

surya-nivin-9

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ തമിഴ് സൂപ്പർ താരം സൂര്യയുടെയും ഭാര്യ ജ്യോതികയുടെയും സന്ദർശനം. മംഗലാപുരത്ത് ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിലാണ് ഇരുവരും എത്തിയത്.

Surya & Jyothika meet Nivin Pauly in Kayamkulam Kochunni Location | Roshan Andrews | Nivin Pauly

ലൊക്കേഷനിലെത്തിയ സൂര്യയെ സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലൻ പൂമാലയിട്ടാണ് സ്വീകരിച്ചത്. കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച സൂര്യ സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകളും അറിയിച്ചു. തമിഴ് സിനിമയിൽ ജ്യോതികയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ 36 വയദിനിലെ എന്ന ചിത്രം സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസായിരുന്നു. മലയാളത്തിൽ മഞ്ജു വാര്യർ നായികയായ ഹൗ ഓൾഡ് ആര്‍ യു എന്ന സിനിമയുടെ റിമേക്ക് ആയ ഈ ചിത്രത്തിന്റെ നിർമാതാവ് സൂര്യയായിരുന്നു.

surya-nivin

ഇതിന് പുറമെ നിവിൻ പോളിയുടെ ആദ്യ തമിഴ്ചിത്രം  റിച്ചി ഡിസംബർ എട്ടിന് റിലീസിനൊരുങ്ങുകയാണ്. തമിഴ് സൂപ്പർ താരത്തിന്റെ സന്ദർശനത്തിന്റെ ചിത്രങ്ങൾ റോഷൻ ആൻഡ്രൂസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. 

surya-nivin-1

12 കോടിക്കു മുകളിലാണ് കായംകുളം കൊച്ചുണ്ണിയുടെ ബഡ്ജറ്റ് പ്രതീക്ഷിക്കുന്നത്. ബോബി– സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയാണ്.

surya-nivin-8
surya-nivin-7
surya-nivin-3
surya-nivin-55
surya-nivin-5
surya-nivin-556