Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടി മുറിച്ച് പുത്തൻ ലുക്കിൽ അനുഷ്ക ഷെട്ടി

anushka-shetty-new-look

തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ് അനുഷ്ക ഷെട്ടി. കഥാപാത്രത്തിന് വേണ്ടി എത്ര ത്യാഗം സഹിക്കാനും അനുഷ്കയ്ക്ക് മടിയില്ല. ഗ്ലാമർ മാത്രം നോക്കാതെ സിനിമയ്ക്കായി വണ്ണം കൂട്ടിയും പ്രേക്ഷകരെ ഞെട്ടിച്ചു.

നടിയുടെ പുതിയ മേക്കോവറാണ് ഇപ്പോൾ ചർച്ച. മുടി മുറിച്ച് സ്ലിം ബ്യൂട്ടിയായ അനുഷ്കയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. അനുഷ്ക തന്നെയാണ് തന്റെ പേജിലൂടെ ചിത്രം പോസ്റ്റ് ചെയ്തത്.

സ്വപ്നങ്ങൾ ഒരിക്കലും മാന്ത്രികവിദ്യയിലൂടെ യാഥാർത്ഥ്യമാകില്ലെന്നും അതിന് കഠിനമായ അദ്ധ്വാനവും ആത്മവിശ്വാസവും ആവശ്യമാണെന്നും അനുഷ്ക ഫെയ്സ്ബുക്കിലൂടെ പറഞ്ഞു.

രാം ഗോപാൽ വർമ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ഈ മേക്കോവർ. നാഗാര്‍ജുനയാണ് ഈ സിനിമയിൽ നായകനായി എത്തുന്നത്.