Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിച്ചിരുന്നപ്പോള്‍ അംഗീകരിച്ചില്ല, ജീവന്‍ പോയപ്പോള്‍ മഹത്വം വിളമ്പുന്നു: കൂട്ടിക്കൽ ജയചന്ദ്രൻ

abi-jayan

അബിയുടെ മരണം ഞെട്ടലോടെയാണ് മലയാളസിനിമാലോകം കേട്ടത്. സിനിമയിലൂടെ മാത്രമല്ല മിമിക്രിയിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായിരുന്നു അദ്ദേഹം. അബി തങ്ങളെപ്പോലുള്ള കലാകാരന്‍മാര്‍ക്ക് പ്രചോദനമായിരുന്നുവെന്ന് അബിയുടെ സുഹൃത്തും നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നു. ജീവിക്കുമ്പോൾ അംഗീകരിക്കാതെ, ജീവൻ പോയിയെന്ന് ഉറപ്പാകുമ്പോൾ ചിലർ മഹത്വം വിളമ്പുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടിക്കൽ ജയചന്ദ്രന്റെ വാക്കുകളിലേക്ക്–

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടിക്കല്‍ കൂടി സിനിമാ മോഹവുമായി, ഞാനൊക്കെ എങ്ങനെ സിനിമയിലെത്താന്‍ എന്ന് നിരാശപ്പെട്ട് നടക്കുന്ന കാലം, മമ്മൂട്ടിയുടെ രൂപം ഗംഭീരമായി അനുകരിച്ച് നില്‍ക്കുന്ന ഒരാളെ പത്രത്തില്‍ കണ്ടു. അത് മിമിക്രിയിലേക്കുളള പ്രചോദനമായി. പിന്നയാള്‍ അടുത്ത കൂട്ടുകാരനായി, ഒരുപാട് വേദികളില്‍ ഒന്നിച്ചു! ഒടുവില്‍, ഒറ്റയ്ക്കാക്കി അവന്‍ മാത്രം പോയി... അബി..