Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി ലിയോൺ മലയാളത്തിൽ

sunny-leone-malayalam-movie നിർമാതാവിനും സംവിധായകനുമൊപ്പം സണ്ണി ലിയോൺ

ബോളിവുഡിലെ ചൂടൻ നായിക സണ്ണി ലിയോൺ ആദ്യമായി ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നു. തമിഴിലെ അറിയപ്പെടുന്ന സംവിധായകനായ വി. സി വടിവുടയാൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോൺ മലയാളത്തിൽ എത്തുന്നത്. സ്റ്റീഫ്സ് കോർണർ ഫിലിംസിനുവേണ്ടി, പൊൻസെ സ്റ്റിഫൻ നിർമിക്കുന്ന ഇൗ ചിത്രത്തിനുവേണ്ടി സണ്ണി ലിയോൺ നൂറ്റമ്പത് ദിവസത്തെ ഡേറ്റ് കൊടുത്തു കഴിഞ്ഞു.


കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് ഇൗ സിനിമയ്ക്കായി വടിവുടയാൻ തിരഞ്ഞെടുത്തിരിക്കുന്നത്.കേരളത്തിന്റെ തനതു കലാരൂപങ്ങളും, കളരിപ്പയറ്റും ഇൗ ചിത്രത്തിൽ കടന്നു വരുന്നു. അതുകൊണ്ട് തന്നെ സണ്ണി ലിയോൺ മുബൈയിൽ ഇപ്പോൾ കളരിപ്പയറ്റും, കുതിര സവാരിയും അഭ്യസിച്ച് തുടങ്ങി.

ചിത്രത്തിന്റെ കഥ അറിഞ്ഞ സണ്ണി ലിയോൺ വളരെ ത്രില്ലിലാണ്. ‘ഇൗ സിനിമ കഴിഞ്ഞ ശേഷമേ ഇനി മറ്റ് സിനിമകളിൽ അഭിനയിക്കുന്നുള്ളു. ആദ്യമായാണ് ഒരു ചരിത്ര സിനിമ ചെയ്യുന്നത്. അതും, ഒരു തനി മലയാളി പെൺകൊടിയായി. ഒരുപാട് കാലമായി ഞാൻ പ്രതീക്ഷിച്ച വേഷമാണിത് . കളരി അഭ്യാസവും, വാൾ പയറ്റും അറിയാവുന്ന ഒരു തന്റേടിയായ പെൺകുട്ടി.’ സണ്ണി ലിയോൺ പറയുന്നു.

ഗ്രാഫിക്സിന് പ്രാധാന്യം നൽകുന്ന ചിത്രമായതിനാൽ ബാഹുബലി, യന്തിരൻ 2 സിനിമകളിൽ ഗ്രാഫിക്സ് ചെയ്ത ടീമിനെയാണ് ഇൗ ചിത്രത്തിന്റെ ഗ്രഫിക്സ് വർക്കുകൾ ഏൽപ്പിച്ചിരിക്കുന്നത്. സണ്ണി ലിയോണിനോപ്പം, നാസർ, ബാഹുബലിയിലെ വില്ലനായ നവദീപ് തുടങ്ങിയവരും പ്രാധാന വേഷത്തിലെത്തുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിർമിക്കുന്ന ഇൗ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് അടുത്ത ദിവസം നടക്കും. ഫെബ്രുവരി മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ സെറ്റ് വർക്കുകൾ പുരോഗമിക്കുന്നു. കേരളത്തിലെ ചാലക്കുടിയാണ് പ്രാധാന ലൊക്കേഷൻ. ദക്ഷിണേന്ത്യയിൽ തനിക്ക് കൂടൂതൽ ആരാധകർ ഉണ്ടെന്നും, അവരെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ഇതെന്നും സണ്ണി ലിയോൺ പറയുന്നു. പി ആർ ഒ- അയ്മനം സാജൻ.