Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുരാഗ് കശ്യപ് ചിത്രത്തിൽ നായകനായി ദുൽക്കർ

dulquer-anurag

ഹിന്ദിയിൽ ചുവടുറപ്പിച്ച് ദുൽക്കർ സൽമാൻ. ഇർഫാന്‍ ഖാനൊപ്പം ആദ്യ ബോളിവുഡ് ചിത്രം പൂർത്തിയാക്കിയ താരം ഇനി എത്തുന്നത് അനുരാഗ് കശ്യപ് ചിത്രത്തിലാണ്. ആനന്ദ് എൽ റായ് നിർമിച്ച് അനുരാഗ് സംവിധാനം ചെയ്യുന്ന മൻമര്‍സിയാൻ എന്ന സിനിമയിലാണ് ദുൽക്കർ നായകനായി എത്തുന്നത്.

താപ്സി പന്നു, വിക്കി കൗശൽ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ. ത്രികോണപ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 

ആകാശ് ഖുറാനയുടെ കർവാനിലൂടെ ദുൽക്കർ ബോളിവുഡിൽ എത്തിയിരുന്നു. ഇർഫാൻ ഖാനും മിഥില പൽകാറുമാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു.